ബെംഗളൂരുവിൽ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയി 13കാരനെ കൊലപ്പെടുത്തി; മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ 

ബെംഗളൂരു: മോചനദ്രവ്യം ആവശ്യപ്പെട്ട് ബെംഗളൂരുവില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ 13കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ക്രൈസ്റ്റ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ എ നിശ്ചിത് ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം അഞ്ചിന് ട്യൂഷന്‍ ക്ലാസിനായി വീട്ടില്‍ നിന്ന് പോയ കുട്ടിയെ അരെക്കെരെ 80 ഫീറ്റ് റോഡില്‍ നിന്നാണ് കുട്ടിയെ കാണാതായത്.

രാത്രി വൈകിയിട്ടും കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് സ്വകാര്യ കോളജിലെ അസിസ്റ്റന്റ് പ്രഫസറായ പിതാവ് ജെ സി അചിതും ഭാര്യയും പോലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ ട്യൂഷന് ശേഷം കുട്ടി വീട്ടിലേക്ക് മടങ്ങിയതായി അറിഞ്ഞു.

പിന്നാലെ, അരെക്കെരെ ഫാമിലി പാര്‍ക്കിന് സമീപം നിന്ന് നിശ്ചിതിന്റെ സൈക്കിള്‍ ലഭിച്ചു. കൂടാതെ, മകനെ തിരികെ നല്‍കണമെങ്കില്‍ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് അജ്ഞാത നമ്പറില്‍ നിന്ന് മാതാപിതാക്കള്‍ക്ക് ഒരു ഫോണ്‍ കോളും ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹുളിമാവ് പോലീസ് സ്റ്റേഷനില്‍ കുട്ടിയെ കാണാതായതിനും തട്ടിക്കൊണ്ടുപോകലിനും കേസ് ഫയല്‍ ചെയ്തു.

വ്യാഴാഴ്ചയാണ് കുട്ടിയുടെ മൃതദേഹം കഗ്ഗലിപുര റോഡിലെ വിജനമായ പ്രദേശത്ത് നിന്നും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
SUMMARY: 13-year-old boy kidnapped for ransom in Bengaluru, murdered; body found burnt

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ വ്യത്യസ്ത വാഹനാപകടങ്ങളിലായി നാല് മരണം

ബെംഗളൂരു: ബെംഗളൂരുവിൽ വെള്ളിയാഴ്ച വൈകുന്നേരത്തിനും ശനിയാഴ്ച പുലർച്ചെതിനുമിടയിലുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ ഒരു...

ബുധനാഴ്ച വരെ ശക്തമായ മഴ; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്....

കർണാടകയിൽ സർക്കാർ ആശുപത്രികളിൽ ഐ.വി.എഫ്. ചികിത്സ ഒരുക്കുന്നു

ബെംഗളൂരു: വന്ധ്യതാ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്ന ദമ്പതികൾക്ക് ആശ്വാസമേകുന്ന നിർദേശവുമായി...

ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടി; ആറുവയസ്സുകാരന് കണ്ണിന് ഗുരുതര പരുക്ക്

ബെംഗളൂരു: ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടി ആറുവയസ്സുകാരന് കണ്ണിന് ഗുരുതരമായി പരുക്കേറ്റു....

ബെംഗളൂരുവിൽ മാലിന്യശേഖരണത്തിന് പുതിയ സംവിധാനം; നവംബർ അവസാനത്തോടെ നടപ്പാക്കും

ബെംഗളൂരു: നഗരത്തിലെ മാലിന്യശേഖരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി നാല് നിയമസഭാ മണ്ഡലങ്ങളിൽ...

പോളണ്ടിൽ നടുക്കുന്ന വെടിവെപ്പ്; 6 പേർ കൊല്ലപ്പെട്ടു, 12 പേർക്ക് പരുക്ക്

വാര്‍സോ: തെക്കന്‍ പോളണ്ടിലെ ക്രാക്കോവിലെ മാര്‍ക്കറ്റ് സ്‌ക്വയറിന് സമീപമുണ്ടായ വെടിവയ്പ്പില്‍ 6...

ഇൻഡിഗോ വിമാനം ഹൈജാക്ക് ചെയ്യുമെന്ന് ഭീഷണിക്കത്ത്; ബെംഗളൂരുവിൽ പരിശോധന

ബെംഗളൂരു: ബെംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലക്നൗവിലേക്ക് പുറപ്പെടാനിരുന്ന...

Related Articles

Popular Categories