കൊച്ചി: മലയാളത്തിലെ പ്രമുഖ സാഹിത്യ നിരൂപകനും എഴുത്തുകാരനുമായ എം കെ സാനുവിനെ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്ന സാനുവിന്റെ നില അതീവ ഗുരുതരമാണെന്നാണ് മെഡിക്കൽ റിപ്പോർട്ട്.
ജൂലൈ 25 ന് വീട്ടില്‍ വെച്ച് വീണതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീഴ്‌ച്ചയിൽ വലതു തുടയെല്ലിന് പൊട്ടൽ സംഭവിച്ചിരുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ന്യൂമോണിയ, പ്രമേഹം എന്നിവ അലട്ടുന്നതായും ആശുപത്രിയുടെ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
SUMMARY: MK Sanu in hospital; condition critical