Wednesday, September 17, 2025
26.8 C
Bengaluru

സിനിമ കോണ്‍ക്ലേവിന് ഇന്ന് തുടക്കം; മോഹന്‍ലാലും സുഹാസിനി മണിരത്‌നവും മുഖ്യാതിഥികള്‍

തിരുവനന്തപുരം: സംസ്ഥാനസർക്കാരിന്റെ ചലച്ചിത്ര നയരൂപീകരണത്തിന്റെ ഭാഗമായുള്ള ദ്വിദിന കോൺക്ലേവിന്‌ ഇന്ന് തുടക്കമാകും. രാവിലെ 10ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. നിയമസഭാ സമുച്ചയത്തിലെ ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ നടക്കുന്ന ചടങ്ങിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും. 600 പ്രതിനിധികൾ പങ്കെടുക്കും. ഒന്‍പതോളം വിഷയങ്ങളിലാണ് കോണ്‍ക്ലേവില്‍ സമഗ്ര ചര്‍ച്ച നടക്കുക.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട്, ലൈംഗികാരോപണങ്ങള്‍, ലിംഗനീതിയെ കുറിച്ചുള്ള ചര്‍ച്ച, മലയാള സിനിമ മേഖലയെ ചുറ്റിപ്പറ്റി കഴിഞ്ഞ കുറച്ചുകാലങ്ങളില്‍ ഉയര്‍ന്ന വിവാദങ്ങള്‍ ഏറെയാണ്. വിവാദങ്ങളില്‍ പരിഹാരം തേടുകയാണ് സിനിമാനയരൂപീകരണത്തിലൂടെ. അതിന്റെ ഭാഗമായാണ് തിരുവനന്തപുരത്ത് ഇന്നും നാളെയുമായി സിനിമാ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.

ജർമനി, ഇംഗ്ലണ്ട്‌, പോളണ്ട്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ചലച്ചിത്ര പ്രവർത്തകരുമെത്തും. മോഹൻലാൽ, സുഹാസിനി എന്നിവർ മുഖ്യാതിഥികളാകും. റസൂൽ പൂക്കുട്ടി, വെട്രിമാരൻ, പത്മപ്രിയ തുടങ്ങിയവരും പങ്കെടുക്കും. കേന്ദ്ര–-സംസ്ഥാനമന്ത്രിമാരുമുണ്ടാകും. എല്ലാ സിനിമാ സംഘടനകളെ പ്രതിനിധീകരിച്ചും പങ്കാളിത്തം ഉണ്ടാവും.

സിനിമാനയ രൂപീകരണ സമിതിയുടെ ചെയർമാനായിരുന്ന ഷാജി എൻ കരുൺ തയ്യാറാക്കിയിരുന്ന കരട്‌ റിപ്പോർട്ട്‌ കോൺക്ലേവിൽ അവതരിപ്പിക്കും. വിവിധ വിഷയങ്ങളിൽ പാനൽ ചർച്ച നടത്തും. മന്ത്രിമാരായ വീണാ ജോർജ്, പി എ മുഹമ്മദ് റിയാസ്, വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ആദ്യദിനം അഞ്ചും രണ്ടാംദിനത്തിൽ നാലും പാനൽ ചർച്ചകൾ നടക്കും. രണ്ടുദിവസവും വൈകിട്ട്‌ ഓപ്പൺഫോറമുണ്ടാകും.ചർച്ചയിൽ ഉയരുന്ന ആശയങ്ങൾകൂടി പരിഗണിച്ച്‌ സിനിമാ നയത്തിന് അന്തിമരൂപം നൽകും.

ഞായർ വൈകിട്ട്‌ സമാപന സമ്മേളനം അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ആറുമാസത്തിനകം സർക്കാർ നയം പ്രഖ്യാപിക്കും. ചർച്ചകളുടെ അടിസ്ഥാനത്തിൽ സിനിമാനയം രൂപീകരിക്കുന്ന ആദ്യസംസ്ഥാനമാണ്‌ കേരളം.
SUMMARY: Cinema Conclave begins today; Mohanlal and Suhasini Mani Ratnam as chief guests

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

വാഹനാപകടം; പ്രധാനമന്ത്രിയുടെ എസ്‌പിജി അംഗമായ മലയാളി മരിച്ചു

കാസറഗോഡ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക സംരക്ഷണ സേനാംഗം (SPG) ഷിൻസ് മോൻ...

വ്യാജ ആധാർ, മാർക്ക് ഷീറ്റുകൾ, സർക്കാർ തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ചു വില്‍പ്പന; ബെംഗളൂരുവില്‍ രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു: വ്യാജ ആധാർ കാർഡുകൾ, മാർക്ക് ഷീറ്റുകൾ, സർക്കാർ തിരിച്ചറിയൽ കാർഡുകൾ...

വൈദ്യുതീകരണം; മംഗളൂരു മുതല്‍ സുബ്രഹ്‌മണ്യ സ്റ്റേഷന്‍ വരെയുള്ള പാതയില്‍ ഇലക്ട്രിക് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു

ബെംഗളൂരു: വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന മംഗളൂരു - ബെംഗളൂരു റെയില്‍പാതയില്‍ ഷിരിബാഗിലു...

നിർമാണത്തിൽ ഒന്നിച്ച് ബേസിലും സൈലം ഫൗണ്ടറായ ഡോ. അനന്തുവും: ആദ്യ സിനിമ ഒക്ടോബറിൽ തുടങ്ങും

കൊച്ചി: ആദ്യ സിനിമ നിര്‍മാണ സംരഭത്തെകുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് നടൻ ബേസിൽ...

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന സിറാജ് സബ് എഡിറ്റർ ജാഫർ അബ്ദുർറഹീം അന്തരിച്ചു

കോഴിക്കോട് : സിറാജ് ദിനപത്രം സബ് എഡിറ്റർ ജാഫർ അബ്ദുർറഹീം (33)...

Topics

പൂജ അവധി; കേരളത്തിലേക്ക് 25 മുതൽ ഒക്ടോബർ 27 വരെ സ്പെഷ്യൽ സർവീസുകളുമായി കർണാടക ആർടിസി 

ബെംഗളൂരു: പൂജ അവധിയോട് അനുബന്ധിച്ചുള്ള യാത്ര തിരക്ക് പരിഗണിച്ച് ഈ മാസം...

ഓടിക്കൊണ്ടിരുന്ന ബിഎംടിസി ബസിന് തീപിടിച്ചു

ബെംഗളൂരു: ഓടിക്കൊണ്ടിരിക്കുന്ന ബിഎംടിസി ബസിന് തീ പിടിച്ചു മജസ്റ്റിക്കിൽ നിന്നും കാടുഗോടിയിലേക്ക്...

പൂജ, ദസറ അവധി; 20 പ്രതിദിന സ്പെഷ്യല്‍ സര്‍വീസുമായി കേരള ആർടിസി

ബെംഗളൂരു: പൂജ, ദസറ അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക്...

ചരക്കുലോറി ഓട്ടോയിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം

ബെംഗളൂരു: നിയന്ത്രണം വിട്ട ചരക്ക് ലോറി ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് അച്ഛനും മകൾക്കും...

അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ 3 ദിവസം കാവേരി ജലവിതരണം മുടങ്ങും

ബെംഗളൂരു: കാവേരി ജലവിതരണ പദ്ധതിയുടെ പമ്പിംഗ് സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സെപ്റ്റംബർ...

ജയിലിൽ കഴിയുന്ന നടൻ ദർശൻ്റെ ഫ്ലാറ്റിൽ മോഷണം; 3 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി

ബെംഗളൂരു: രേണുകസ്വാമി കേസിൽ ബെംഗളൂരു സെൻട്രൽ ജയിലിൽ കഴിയുന്ന നടൻ ദർശന്റെ...

‘സൂര്യപ്രകാശം കണ്ടിട്ട് ദിവസങ്ങളായി, കൈകളിൽ ഫംഗസ് ബാധ, ജീവിതം അസഹനീയമായി’ -കുറച്ചുവിഷം തരൂവെന്ന് കോടതിയോട് കന്നഡ നടൻ ദര്‍ശന്‍

ബെംഗളൂരു: ജയിൽവാസം സഹിക്കാൻ കഴിയുന്നില്ലെന്നും കുറച്ചു വിഷംനൽകാൻ ഉത്തരവിടണമെന്നും കോടതിയോട് കന്നഡ...

Related News

Popular Categories

You cannot copy content of this page