ബെംഗളൂരു: ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി നഗരവാസികളിൽ നിന്നും നേരിട്ടു സ്വീകരിച്ച പരാതികളിൽ നടപടി സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയ 3 ജീവനക്കാരെ ബിബിഎംപി സസ്പെൻഡ് ചെയ്തു. വെസ്റ്റ് സോണിലെ മഹാലക്ഷ്മിപുരം സബ് ഡിവിഷനിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് ബിബിഎംപി ചീഫ് കമ്മിഷണർ എം. മഹേശ്വർ റാവു നടപടി സ്വീകരിച്ചത്.
3 ജനസമ്പർക്കപരിപാടികളിൽ പൊതുജനങ്ങളിൽ നിന്നു സ്വീകരിച്ച പരാതികൾ പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനാലാണ് നടപടി. നഗരവാസികളുടെ പരാതികളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും കൃത്യ നിർവഹണത്തിൽ വീഴ്ച വരുത്തുന്ന ജീവനക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും ബിബിഎംപി അറിയിച്ചു.
SUMMARY: Three BBMP staff sacked for ignoring public complaints.