ബെംഗളൂരു: കന്നഡ ചലച്ചിത്ര നടൻ സന്തോഷ് ബാൽരാജ്(34) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ 9.45-ഓടെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മഞ്ഞപ്പിത്തം മൂർച്ഛിച്ചതിനെത്തുടർന്ന് തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചതായിരുന്നു. അടുത്തിടെയാണ് താരത്തിന് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. തുടർന്ന് അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ആരോഗ്യനില വഷളായതിനെ തുടർന്ന് കോമയിലായി. മഞ്ഞപ്പിത്തം വൃക്കയെ ബാധിച്ചതാണ് മരണകാരണം. ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യസ്ഥിതിയിൽ മാറ്റമുണ്ടായിരുന്നില്ല.
പ്രമുഖ കന്നഡ സിനിമാനിർമാതാവായിരുന്ന ആനേക്കൽ ബാൽരാജിന്റെ മകനാണ്. അവിവാഹിതനാണ്. 2015 ൽ ആനേക്കൽ ബാൽരാജ് നിർമ്മിച്ച ക്യാമറ എന്ന ആക്ഷൻ സിനിമയിലൂടെയാണ് സന്തോഷ് വെള്ളിത്തിരയിൽ എത്തിയത്. ഗണപ, ഒലവിന ഓലെ,ജന്മ എന്നിവയിലെ വേഷങ്ങള്‍ഏറെ പ്രേക്ഷക ശ്രദ്ധ നേടി. 2017-ൽ ഇറങ്ങിയ ‘കരിയ-2’ ആണ് അവസാനചിത്രം.
SUMMARY: Actor Santosh Balraj passes away