തനിക്കെതിരായ കേസ് റദ്ദാക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി സമർപ്പിച്ച്‌ ശ്വേത മേനോൻ

കൊച്ചി: നടിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേത മേനോൻ ഹൈക്കോടതിയെ സമീപിച്ചു. കൊച്ചി സെൻട്രല്‍ പോലീസ് രജിസ്റ്റർ ചെയ്ത കേസിൻ്റെ അന്വേഷണ നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും നടി ഹർജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി ഇന്ന് തന്നെ പരിഗണിക്കണമെന്ന് കോടതിയോട് അഭ്യർത്ഥിക്കുമെന്നും വിവരമുണ്ട്.

ഈ കേസ് അടിസ്ഥാനരഹിതമാണെന്ന് നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് ശ്വേതയുടെ ഈ നീക്കം. അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച്‌ പണം സമ്ബാദിച്ചുവെന്ന പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പോലീസ് ആണ് നടിക്കെതിരെ കേസ് എടുത്തത്. പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിലാണ് കേസ്. ഐടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണ് കേസ്. എന്നാല്‍ ശ്വേത മേനോന്‍ അഭിനയിച്ച മലയാള ചിത്രങ്ങളും ഒരു ഗര്‍ഭനിരോധന ഉറയുടെ പരസ്യവുമാണ് പരാതിക്കാരന്‍ കേസിനായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ശ്വേത മേനോന്‍ അഭിനയിച്ച ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി അതിലൊക്കെ അശ്ലീല രംഗങ്ങളാണെന്നാണ് മാര്‍ട്ടിന്‍ മേനാച്ചേരി പരാതി നല്‍കിയത്. പാലേരിമാണിക്യം. രതിനിര്‍വേദം, ശ്വേത മേനോന്‍റെ പ്രസവം ചിത്രീകരിച്ച ബ്ലെസി ചിത്രം കളിമണ്ണ്, ഒപ്പം ഒരു ഗര്‍ഭനിരോധന ഉറയുടെ പരസ്യചിത്രവുമാണ് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി പ്രേക്ഷകര്‍ കണ്ടതും ഇപ്പോഴും പൊതുമധ്യത്തില്‍ ലഭ്യവുമായ ചിത്രങ്ങളാണ് ഇവ. ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും അശ്ലീല സൈറ്റുകളിലും പ്രചരിക്കുന്നുണ്ടെന്ന് പറഞ്ഞാണ് പരാതി.

SUMMARY: Shweta Menon files petition in High Court demanding quashing of case against her

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തിരുവല്ലയില്‍ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം

പത്തനംതിട്ട: തിരുവല്ലയിൽ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു. തിരുവല്ല നിരണത്താണ് സംഭവം. നിരണം...

കായികതാരങ്ങൾക്ക് അവസരം; സിആർപിഎഫിൽ 521 കോൺസ്റ്റബിൾ

ന്യൂഡല്‍ഹി: സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) സ്‌പോർട്‌സ് ക്വാട്ട വഴി...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പത്തനംതിട്ട റാന്നി, നെല്ലിക്കാമൺ സ്വദേശിനി ഏലിയമ്മ വർഗീസ് (അമ്മിണി-81) ബെംഗളൂരുവില്‍...

സി.എന്‍.ജി വില കുതിച്ചുയരുന്നു

കൊച്ചി: പെട്രോള്‍, ഡീസല്‍ വില വർധനവില്‍നിന്ന് ആശ്വാസം തേടി സി.എൻ.ജിയെ ആശ്രയിച്ചവർക്ക്...

വനിതകൾക്ക് സൗജന്യ ബസ് യാത്ര: തമിഴ്നാട്ടിൽ പദ്ധതി വിപുലീകരിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി...

ഏഷ്യൻ ഗെയിംസ് ഗുസ്തിയില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം

നഗോയ: ഏഷ്യന്‍ ഗെയിംസില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ മെഡല്‍ സ്വന്തമാക്കി...

ഇൻസ്റ്റാഗ്രാം പെണ്‍കുട്ടികള്‍ക്കുള്ള ആപ്പ്: വീണ്ടും വിവാദ പരാമര്‍ശവുമായി ഇലോണ്‍ മസ്‌ക്

വാഷിംഗ്ടണ്‍ ഡിസി: ഇൻസ്റ്റഗ്രാം സ്ത്രീകള്‍ക്ക് മാത്രമുള്ള പ്ലാറ്റ്‌ഫോമാന്നെന്ന വിവാദ വാദം ആവർത്തിച്ച്‌...

കാനറ ബാങ്കില്‍ ഗ്രാജുവേറ്റ് അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷിക്കാം; 3,500 ഒഴിവുകള്‍

ഡൽഹി: 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ഗ്രാജുവേറ്റ് അപ്രന്റീസ് തസ്തികകളിലേക്കുള്ള ഓണ്‍ലൈൻ അപേക്ഷാ...

Related Articles

Popular Categories