ചെന്നൈ: തമിഴ്നാട് ഗവർണറില്‍ നിന്നും ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ച് പി.എച്ച്.ഡി വിദ്യാർഥിനി. മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ മൈക്രോ ഫിനാൻസിൽ പി.എച്ച്.ഡി നേടിയ ജീൻ ജോസഫാണ് ഗവർണർ ആർ.എൻ. രവിയിൽ നിന്ന് ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ചത്. ഗവർണർ തമിഴ് നാടിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്നായിരുന്നു വിദ്യാർഥിനിയുടെ ആരോപണം. സർവകലാശാലയുടെ വൈസ് ചാൻസലറായ എം.ചന്ദ്രശേഖറിൽ നിന്നായിരുന്നു ജീൻ ജോസഫ് ബിരുദം സ്വീകരിച്ചത്. ചടങ്ങിനിടെ ഗവർണറെ മറികടന്ന് വൈസ് ചാൻസലറുടെ അടുത്തേക്ക് പോയ ജീൻ ജോസഫിനെ ഗവർണർ തിരുത്താൻ ശ്രമിച്ചു. എന്നാൽ വിദ്യാർഥിനി അത് ഗൗനിച്ചില്ല. പിന്നീട് ഗവർണറും തലയാട്ടി സമ്മതം മൂളുകയായിരുന്നു.
PhD student refuses to receive her doctorate from the TN Governor #RNRavi at the convocation.
Manonmaniam Sundaranar Uni PhD student Jean Joseph has refused to receive her Doctorate from the Governor stating that he is acting against the #Tamil language and Tamil people. pic.twitter.com/FNzSRBeB60
— Mugilan Chandrakumar (@Mugilan__C) August 13, 2025
ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമാകുകയും ചെയ്തു. ഗവർണറിൽ നിന്നും ബിരുദം സ്വീകരിക്കാതെ തൊട്ടടുത്ത് നിൽക്കുന്ന വൈസ് ചാൻസിലറുടെ അടുത്തേക്കാണ് ജീന്‍ ജോസഫ് നീങ്ങുന്നത്. എന്നാൽ ഗവർണറിൽ നിന്നാണ് സ്വീകരിക്കേണ്ടതെന്ന് ഫോട്ടോഗ്രാഫർമാരും മറ്റും വിദ്യാർഥിനിയോട് പറയുന്നത് വിഡിയോയിൽ വ്യക്തമാണ്. എന്നാൽ വേണ്ട രീതയിൽ തലയാട്ടി വിസിയിൽ നിന്നും ബിരുദം സ്വീകരിച്ച് ഫോട്ടോക്ക് പോസ് ചെയ്ത് പോകുകയായിരുന്നു.
വിദ്യാർഥിനിയുടെ ഭർത്താവ് എം രാജൻ ഡി.എം.കെ ഭാരവാഹിയാണ്. ഗവർണർ രവിയും ഡിഎംകെ സർക്കാരും തമ്മിലുള്ള നിലവിലെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതിനാണ് ഗവർണറെ അവഗണിക്കാൻ തീരുമാനിച്ചതെന്നാണ് സൂചന. സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ചടങ്ങിൽ നിന്ന് വിട്ടുനിന്നു.
SUMMARY: PhD student protested at convocation without receiving degree from Tamilnadu governor