ബെംഗളൂരു: ധർമസ്ഥലയില്‍ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിനുപിന്നിൽ വലിയ ഗൂഢാലോചനയെന്നും ക്ഷേത്രനഗരത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇതെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. നൂറ്റാണ്ടുകൾ നീണ്ട പാരമ്പര്യത്തെ കളങ്കപ്പെടുത്താൻ ചിലർ ശ്രമിക്കുന്നെന്നും അദ്ദേഹം ആരോപിച്ചു. ധർമസ്ഥലയടക്കം ഒരു തീർഥാടനകേന്ദ്രത്തിന്റെയും ശ്രേഷ്ഠതയെ ഇല്ലാതാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Karnataka Dy CM DK Shivakumar on #Dharmasthala issue
– #DharmasthalaSITProbe has been discussed in CLP meeting
– Calls #DharmasthalaFiles hollow
– Claims conspiracy behind it and will be investigated
– Blames the media and Social media for sensation.#DharmasthalaTemple https://t.co/rxwx8mwFYJ pic.twitter.com/SEWQxP4P3G
— Ganesh (@me_ganesh14) August 14, 2025
കോടതിയിൽ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നത്. ഇതുവരെ നടത്തിയ പരിശോധനകളിൽ കാര്യമായി ഒന്നും കണ്ടെത്തിയിട്ടില്ല. ഒരു മതവികാരവും വ്രണപ്പെടുത്താൻ പാടില്ലെന്നും അടിസ്ഥാനരഹിതമായി ആരോപണം ഉന്നയിച്ചവർക്കെതിരേ നടപടിയുണ്ടാകുമെന്നും ശിവകുമാർ പറഞ്ഞു.
ധർമസ്ഥല വെളിപ്പെടുത്തലിന്റെപേരിൽ എസ്‌ഐടി രൂപവത്കരിച്ച് അന്വേഷണം നടത്തുന്നതിനെ മുതിർന്ന നേതാവും മുൻമന്ത്രിയുമായ ജനാർദന പൂജാരി കഴിഞ്ഞദിവസം വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ശിവകുമാറും രംഗത്തുവന്നിരിക്കുന്നത്.
SUMMARY: Dharmasthala; Conspiracy behind disclosure – D.K. Shivakumar