കുവൈറ്റ് വ്യാജമദ്യ ദുരന്തം; മലയാളികളടക്കം 23 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം, മരിച്ചവരിൽ കണ്ണൂര്‍ സ്വദേശിയും

കുവൈത്തിലെ വിഷമദ്യ ദുരന്തത്തിൽ മലയാളികളടക്കം 23 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള നടപടികൾ ആരംഭിച്ചിരിക്കുക യാണ്. നിരവധി പേർ ഇപ്പോഴും വെന്റിലേറ്ററിൽ തുടരുകയാണ്.

മരിച്ചവരിൽ കണ്ണൂര്‍ സ്വദേശിയായ യുവാവും. കണ്ണൂര്‍ ഇരിണാവ് സ്വദേശി പി സച്ചിന്‍ (31) ആണ് മരിച്ചത്. സച്ചിൻ മരിച്ചതായി കുടുംബാംഗങ്ങള്‍ക്ക് വിവരം ലഭിച്ചു. കുവൈത്തില്‍ ഒരു ഫ്‌ലാറ്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് സച്ചിന്‍ താമസിച്ചിരുന്നത്. അതിനിടെ മദ്യം കഴിക്കുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയുമായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സച്ചിന്റെ ആരോഗ്യസ്ഥിതി മോശമാകുകയും മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമങ്ങൾ തുടങ്ങിയതായി ബന്ധുക്കൾ പറഞ്ഞു. സച്ചിനെ കൂടാതെ അഞ്ച് മലയാളികൾ കൂടി മരിച്ചതായി റിപ്പോർട്ടുകളുണ്ടങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞ ഞായറാഴ്ച മുതലാണ് മെഥനോൾ കലർന്ന പാനീയങ്ങൾ കഴിച്ചതിന് പിന്നാലെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ 63 പേർക്ക് വിഷബാധയേറ്റത്.

സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം അന്വേഷണം കൂടുതൽ ശക്തമാക്കി. വ്യാജമദ്യ നിർമാണ കേന്ദ്രം നടത്തിപ്പുകാരായ രണ്ട് ഏഷ്യക്കാരെ കുവൈത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഭൂരിഭാഗം കേസുകളും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.ജീവൻ പോകുന്നതിന് കാരണമാകുന്ന ഇത്തരം പെരുമാറ്റങ്ങൾ ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും അഭ്യർത്ഥിക്കുകയും ചെയ്തു

കുവൈത്തിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ആശുപത്രിയിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണ്. മരണ മടഞ്ഞവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് എംബസിയുമായി ബന്ധപ്പെടുന്നതിന് +965-65501587 എന്ന ഹെല്പ് ലൈൻ നമ്പർ സ്ഥാപിച്ചതായി ഇന്ത്യൻ എംബസി പുറത്തിറക്കിയ വാർത്ത കുറിപ്പിൽ അറിയിച്ചു.
SUMMARY: Kuwait fake liquor disaster; According to the Ministry of Health, 23 people, including Malayalis, have died, among them a native of Kannur

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കോട്ടയത്ത് കൂട്ട ആത്മഹത്യാശ്രമം; അമ്മയും മകളും മരിച്ചു, അച്ഛനും മകനും ഗുരുതരാവസ്ഥയില്‍

കോട്ടയം: മക്കള്‍ക്ക് വിഷം നല്‍കി ദമ്പതികള്‍ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തില്‍...

വെളുത്തേടത്ത് നായർ സമാജം ഭാരവാഹികൾ

ബെംഗളൂരു: ബെംഗളൂരു വെളുത്തേടത്ത് നായർ സമാജം ഭാരവാഹികളായി വി.വി.മുരളി (പ്രസിഡണ്ട്), ശ്രീജ...

ആശുപത്രിയില്‍ ചികിത്സ നിഷേധിച്ച്‌ സോനം വാങ്ചുക്; നിരാഹാര സമരം തുടരുന്നു

ഡല്‍ഹി: നീറ്റ് ക്രമക്കേടില്‍ പ്രതിഷേധിച്ച്‌ അനിശ്ചിതകാല നിരാഹാര സമരം നടത്തുകയായിരുന്ന പരിസ്ഥിതി...

കോഴിക്കോട് യുവാവ് വീട്ടിനുളളില്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

കോഴിക്കോട്: പാളയത്ത് യുവാവിനെ വീട്ടിനുള്ളില്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി....

എംബിബിഎസ് കോഴ്‌സിന്റെ ഫീസ് നാലരവര്‍ഷത്തേക്ക് മാത്രം; ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ എംബിബിഎസ് വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് സർക്കാരിന്റെ നിർണായക ഉത്തരവ്....

ലിവ് ഇൻ പങ്കാളിയെ വെടിവെച്ചുകൊന്ന് കുഴിച്ചുമൂടി; 16-കാരനും ബന്ധുക്കളും പിടിയിൽ

ബെംഗളൂരു: 16-കാരൻ സമപ്രായകാരിയായ കൂട്ടുകാരിയെ വെടിവെച്ചുകൊന്ന് കുഴിച്ചുമൂടി. ബെംഗളൂരു സൗത്ത് ജില്ലയിലെ...

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

തിരുവനന്തപുരം: ലോകകപ്പ് ഫൈനല്‍ മത്സരദിവസം കേരളത്തില്‍ തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കുമെന്ന് കെഎസ്ഇബി...

ഇന്നും മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ. ഇന്ന് അഞ്ച് ജില്ലകളിലാണ് യെല്ലോ...

Related Articles

Popular Categories