ആലപ്പുഴ: ചേർത്തലയില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. ചേർത്തല മംഗലശ്ശേരില്‍ വിഷ്ണുപ്രകാശിന്റെയും സൗമ്യയുടെയും മകൻ അഭിജിത്ത് വിഷ്ണു (13) ആണ് മരിച്ചത്. പുതിയകാവ് ശാസ്താങ്കല്‍ ക്ഷേത്രക്കുളത്തില്‍ കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
കണ്ടമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ അഭിജിത്ത് സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്പിസി) കൂടിയാണ്. ചൊവ്വാഴ്ച സ്കൂളിലെ സ്വാതന്ത്ര്യദിന പരിപാടികള്‍ക്ക് ശേഷം വീട്ടിലെത്തിയ അഭിജിത്ത് മൂന്ന് കൂട്ടുകാർക്കൊപ്പം ക്ഷേത്രക്കുളത്തില്‍ കുളിക്കാനായി എത്തിയപ്പോഴാണ് അപകടമുണ്ടായത്.
SUMMARY: Class 8 student drowns in temple pond in Cherthala