ബെംഗളൂരു നഗരത്പേട്ടയിലെ തീപ്പിടുത്തം; അഞ്ച് മരണം, കെട്ടിട ഉടമക്കെതിരെ കേസ് 

ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ഒരു കുടുംബത്തിലെ നാലു പേരടക്കം അഞ്ച് പേർ മരിച്ചതായി സ്ഥിരീകരണം. രാജസ്ഥാൻ സ്വദേശികളായ മഥൻകുമാർ (38) സംഗീത (33) മക്കളായ റിതേഷ് (7), വിഹാൻ (5), അയൽവാസിയായ സുരേഷ് കുമാർ (26) എന്നിവരാണ് മരിച്ചത്.

കൃഷ്ണ കോംപ്ലക്സ് കെട്ടിടത്തിലെ ഫ്ലോര്‍ മാറ്റ് നിര്‍മ്മാണ യൂണിറ്റില്‍  ശനിയാഴ്ച പലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. തീപിടുത്തം ഉണ്ടായ കെട്ടിടത്തിലെ മൂന്നാം നിലയിലെ വീട്ടിൽ താമസക്കാരായിരുന്നു മഥൻകുമാറും കുടുംബവും. മഥൻകുമാർ താഴത്തെ നിലയിലേക്ക് ജോലിക്കായി പോകുമ്പോൾ വീട് പുറത്തുനിന്ന് പൂട്ടിയതിനാൽ തീപിടുത്തത്തിൽ നിന്ന് രക്ഷപ്പെടാൻ വീട്ടിൽ ഉണ്ടായിരുന്നവർക്ക് സാധിച്ചില്ല. കനത്ത പുക കാരണം മുകളിൽ താമസിക്കുന്നവർ ശ്വാസംമുട്ടി മരിക്കുകയായിരുന്നു. കെട്ടിടത്തിന്റെ ഒന്നാം നിലയിലും രണ്ടാം നിലയിലും താമസിച്ചിരുന്ന ആളുകൾ ടെറസിലേക്ക് ഓടിക്കയറി തൊട്ടടുത്ത കെട്ടിടത്തിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. മരണപ്പെട്ട സുരേഷ് കുമാർ രണ്ടാം നിലയിലായിരുന്നു താമസം.

കെട്ടിടത്തിലേക്ക് ഇടുങ്ങിയ വഴിയായതിനാൽ വിവരമറിഞ്ഞ് എത്തിയ പോലീസ് ഉദ്യോഗസ്ഥർക്കും അഗ്നിരക്ഷാ സേന അംഗങ്ങൾക്കും രക്ഷാദൗത്യത്തിനായി മൂന്നാം നിലയിലെത്തുന്നത് പ്രയാസമുണ്ടാക്കി. തീപിടുത്തത്തെത്തുടർന്നുണ്ടായ ചൂടും പുകയും രക്ഷാപ്രവർത്തനത്തിന് തടസ്സമായി. തീ അണയ്ക്കാൻ ഏകദേശം 12 മണിക്കൂർ എടുത്തു.

സംഭവത്തിൽ കെട്ടിട ഉടമകളായ ബാലകൃഷ്ണ ഷെട്ടി, സന്ദീപ് ഷെട്ടി എന്നിവർക്കെതിരെ ഹലസൂരു ഗേറ്റ് പോലീസ് കേസെടുത്തു. മഥൻകുമാറിന്റെ സഹോദരൻ ഗോപാൽ സിംഗ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

അപകടസ്ഥലം സന്ദർശിച്ച ആഭ്യന്തരമന്ത്രി ജി. പരമേശ്വര സംഭവം നിർഭാഗ്യകരമെന്ന് പറഞ്ഞു. ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ) അന്വേഷണത്തിനായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഇരകൾക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി സംസാരിക്കുമെന്നും പരമേശ്വര പറഞ്ഞു.

ഇന്നലെ ബെംഗളൂരുവിലെ വിത്സൻ ഗാർഡനില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു കുട്ടി മരിച്ചിരുന്നു. അതിന്റെ ഭീതി ഒഴിയുന്നതിന് മുമ്പേയാണ് നഗത്തില്‍ മറ്റൊരു അപകടം.
SUMMARY: Bengaluru Nagarpetta fire; Five deaths, case against building owner

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടകയിലേക്ക് വൻ വ്യവസായ നിക്ഷേപങ്ങൾ; ബെംഗളൂരു കേന്ദ്രീകരിച്ച് പുതിയ പദ്ധതികൾക്ക് സാധ്യത

ബെംഗളൂരു: വ്യവസായ നിക്ഷേപം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കർണാടക സർക്കാർ സിംഗപ്പൂരിലെ വിവിധ...

പറക്കാനൊരുങ്ങിയ വിമാനത്തിൻ്റെ പൈലറ്റ് ‘അടിച്ചുഫിറ്റ്’, വിമാന സർവീസ് മുടങ്ങി; എയർ ഇന്ത്യയിൽ വീണ്ടും പൈലറ്റിന് സസ്‌പെൻഷൻ

ന്യൂഡൽഹി: വിമാനം പുറപ്പെടുന്നതിന് മുമ്പ് നടത്തിയ പരിശോധനയിൽ മദ്യം കഴിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്ന്...

വിസ്മയ മോഹന്‍ലാല്‍ പ്രധാനവേഷത്തില്‍; എസ് ക്യൂബ് ഫിലിംസിന്റെ മൂന്നാം ചിത്രം ഒരുങ്ങുന്നു

തിരുവനന്തപുരം : ഉയരെ, ജാനകി ജാനേ എന്നീ ചിത്രങ്ങൾക്ക് ശേഷം എസ്...

മണിപ്പൂരിൽ സൈന്യത്തിൻ്റെ അഫ്സ്പ നീട്ടി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: മണിപ്പൂരിൽ വംശീയ സംഘർഷവും ക്രമസമാധാന പ്രശ്നങ്ങളും തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത്...

ഡൽഹിയിൽ ഡിവൈഎഫ്ഐ-എസ്എഫ്ഐ മാർച്ചിൽ സംഘർഷം, നേതാക്കൾ കസ്റ്റഡിയിൽ

ന്യൂഡൽഹി: ഡൽഹിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് ഡി.വൈ.എഫ്.ഐ.,എസ്.എഫ്.ഐ. സംഘടനകൾ സംഘടിപ്പിച്ച...

സിക്കിമില്‍ വന്‍ ഉരുള്‍പൊട്ടല്‍; മുപ്പതോളം വീടുകള്‍ ഒലിച്ചുപോയി

റിമ്പി: തുടർച്ചയായി പെയ്യുന്ന മഴക്കൊപ്പം സിക്കിമിൽ വൻ ഉരുൾപൊട്ടലും. ഗ്യാൽഷിംഗ് ജില്ലയിലെ...

മെട്രോ സ്റ്റേഷനിൽ യാത്രക്കാരന്‍ ട്രാക്കിലേക്ക് വീണു; പരുക്കില്ലാതെ രക്ഷപ്പെട്ടു

ബെംഗളൂരു: ട്രെയിന്‍ കാത്തുനിന്ന യാത്രക്കാരന്‍ മെട്രോ ട്രാക്കിലേക്ക് വീണു. രാജാജിനഗർ മെട്രോ...

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി പ്രതിപക്ഷം; ജന്തര്‍ മന്തറില്‍ സംഘര്‍ഷം

ഡല്‍ഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ (CEC) ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...

Related Articles

Popular Categories