കോഴിക്കോട് വീണ്ടും അമീബിക് മസ്‌തിഷ്ക ജ്വരം, മൂന്ന് മാസം പ്രായമുള്ള കുഞ്ഞടക്കം രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സ തേടിയ രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും യുവാവിനുമാണ് രോഗം സ്ഥിരീകരിച്ചത്. താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് നാലാം ക്ലാസുകാരിച്ച മരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി. പനി ബാധിച്ച് ചികിത്സക്കെത്തിയ ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും അന്നശ്ശേരി സ്വദേശിയായ യുവാവിനുമാണ് മെഡിക്കൽ കോളേജിൽ നടത്തിയ സ്രവ പരിശോധനയിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് നാലാം ക്ലാസുകാരി ആനപ്പാറ പൊയിൽ അനയ മരിച്ച സാഹചര്യത്തിൽ പ്രദേശത്ത് ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം നല്‍കിയിട്ടുണ്ട്. താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ ജലാശയങ്ങളിൽ കുളിക്കരുതെന്നാണ് നിർദ്ദേശം. ജലാശയങ്ങളിൽ അമീബിക് സാന്നിദ്ധ്യം ഉണ്ടാവാൻ സാദ്ധ്യത ഉള്ളതിനാലാണ് നിയന്ത്രണം. വെള്ളിയാഴ്ചയാണ് നാലാം ക്ലാസുകാരി അനയ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്.

അമീബിക് മസ്തിഷ്ക ജ്വരം:
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂർവമായി ഉണ്ടാകുന്ന രോഗമാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെർമമീബ എന്നീ രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. മൂക്കിനെയും മസ്‌തിഷ്‌കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫ്‌ലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണസാദ്ധ്യതയുള്ള രോഗമാണിത്.
SUMMARY: Amoebic encephalitis again in Kozhikode, two persons including a three-month-old baby have been diagnosed with the disease.

Hot this week

വിയ്യൂര്‍ സെൻട്രല്‍ ജയിലിലെ റിമാൻഡ് തടവുകാരന്‍റെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തൃശൂർ: വിയ്യൂർ സെൻട്രല്‍ ജയിലിലെ റിമാൻഡ് തടവുകാരന്‍റെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട്...

കാട്ടാന ആക്രമണം; കുടകിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ കൊല്ലപ്പെട്ടു

കുടക്: കുടക് പൊന്നംപേട്ട് താലൂക്കിലെ തിതിമതിക്കടുത്തുള്ള കൊന്നനക്കട്ടെ ഗ്രാമത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ...

കോട്ടയത്ത് ആഫ്രിക്കന്‍ പന്നിപ്പന്നി സ്ഥിരീകരിച്ചു

കോട്ടയം: കോട്ടയത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. കാഞ്ഞിരപ്പളളി കപ്പാട് ഗവണ്‍മെന്റ് പന്നിഫാമിലെ...

അതിതീവ്ര മഴ മുന്നറിയിപ്പ്; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കണ്ണൂർ: അതിതീവ്ര മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ വയനാട്, കാസറഗോഡ്, കോഴിക്കോട് ജില്ലകളിൽ...

മലപ്പുറത്ത് തെരുവുനായ ആക്രമണം; കുട്ടി ഉള്‍പ്പെടെ 5 പേര്‍ക്ക് കടിയേറ്റു

മലപ്പുറം: മലപ്പുറം വെള്ളിയാമ്പുറത്ത് തെരുവുനായ ആക്രമണത്തില്‍ കുട്ടി ഉള്‍പ്പെടെ അഞ്ച് പേർക്ക്...

കരിമ്പ് പാഠങ്ങൾ -വായനാസ്വാദനം

▪️ വല്ലപ്പുഴ ചന്ദ്രശേഖരൻരമാ പിഷാരടിയുടെ നാലുകഥകളടങ്ങിയ ‘ലാപാജെരിയ’ സമാഹാരത്തിലെ ‘കരിമ്പ് പാഠങ്ങൾ’...

കാസറഗോഡ് സ്കൂളിന്റെ മതിൽ ഇടിഞ്ഞുവീണു

കാസറഗോഡ്: കാഞ്ഞങ്ങാട് യു.ബി.എം.സി സ്‌കൂളിന്റെ ചുറ്റുമതില്‍ ഇടിഞ്ഞുവീണു. ഉച്ചഭക്ഷണം കഴിഞ്ഞ് വിദ്യാർഥികള്‍...

മൂന്ന് കോടിയിലധികം വ്യാജ യൂസര്‍ ഐഡികള്‍ റദ്ദാക്കി ഐആര്‍സിടിസി

ഡൽഹി: ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിലെ ക്രമക്കേടുകളും ദുരുപയോഗവും തടയുന്നതിനായി നടപടികള്‍ ശക്തമാക്കി...

Related Articles

Popular Categories