സഹപ്രവര്‍ത്തകരുമായി തര്‍ക്കം, സ്‌കൂളിലെ വാട്ടര്‍ടാങ്കില്‍ അധ്യാപകന്‍ കീടനാശിനി കലര്‍ത്തി; 11 കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം

ഹൈദരാബാദ്: സഹപ്രവര്‍ത്തകരുമായുള്ള തര്‍ക്കത്തിൽ സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ അധ്യാപകന്‍ കീടനാശിനി കലര്‍ത്തി. വെള്ളം കുടിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെലങ്കാന ജയശങ്കര്‍ ഭൂപല്‍പ്പള്ളി ജില്ലയിലെ അര്‍ബന്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് സംഭവം. കുട്ടികളുടെ നില ഗുരുതരമല്ല, ഇവരെ പിന്നീട് ഡിസ്ചാര്‍ജ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.

സയന്‍സ് അധ്യാപകന്‍ രാജേന്ദര്‍ ആണ് വെള്ളത്തില്‍ കീടനാശിനി കലര്‍ത്തിയത്. കീടനാശിനിയുടെ കുപ്പി ഇയാള്‍ പിന്നീട് വിദ്യാര്‍ഥികളുടെ താമസ സ്ഥലത്ത് ഒളിപ്പിച്ചതായും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. കീടനാശിനി കണ്ടെത്തിയ സംഭവം വിദ്യാര്‍ഥികള്‍ ഉന്നയിച്ചപ്പോള്‍ വിഷയം പുറത്തറിയിക്കരുത് എന്ന് അധ്യാപകന്‍ ഭീഷണിപ്പെടുത്തിയതായും ആരോപണം ഉണ്ട്. വെള്ളത്തില്‍ കീടനാശിനി കലര്‍ത്തിയെന്ന സംശയം ദൂരീകരിക്കാന്‍ രാജേന്ദര്‍ വെള്ളം കുടിച്ച് കാണിച്ച് കൊടുത്തെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇയാളെയും പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സംഭവത്തിൽ രാജേന്ദറിനെയും മറ്റ് രണ്ട് അധ്യാപകരായ വേണു, സൂര്യപ്രകാശ്, പാചകക്കാരിയായ രാജേശ്വരി എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. വിദ്യാര്‍ഥികളുടെ സുരക്ഷയെ അപകടത്തിലാക്കുന്ന തരത്തില്‍ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടരുതെന്നും അധികൃതര്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനും ജീവനക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കി.
SUMMARY: Teacher mixes pesticide in school water tank after argument with colleagues; 11 children fall ill

Hot this week

സ്വര്‍ണവില വീണ്ടും കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഗ്രാമിന് 35 രൂപകുറഞ്ഞ് 14,275...

ബി.ജെ.പി വിട്ടതിന് പിന്നാലെ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് അണ്ണാമലൈ

ചെന്നൈ: ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചതിന് പിന്നാലെ പുതിയ...

നോയിഡയില്‍ 28 നില കെട്ടിടത്തില്‍ വൻ തീപിടിത്തം

നോയിഡ: ഉത്തർപ്രദേശിലെ നോയിഡയില്‍ രണ്ടിടത്തായി വൻ തീപിടിത്തം. നോയിഡ സെക്ടർ 75-ലെ...

ഇ ഡി കേസില്‍ സിഎംആര്‍എല്ലിന് തിരിച്ചടി; അപ്പീല്‍ ഹൈക്കോടതി തള്ളി

കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണത്തിനെതിരെ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ...

സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ര​ണ്ടാം ദി​വ​സം ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി; മ​ന്ത്രി രാ​മ​ലിം​ഗ റെ​ഡ്ഡി രാജിവച്ചു

ബെംഗളൂരു: സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറിയതിന് പിന്നാലെ കർണാടകയിൽ ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ...

മലപ്പുറത്ത് നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് അപകടം; ദമ്പതികളടക്കം മൂന്ന് പേര്‍ മരിച്ചു

മ​ല​പ്പു​റം: മലപ്പുറം കോഹിനൂരില്‍ നി​ർ​ത്തി​യി​ട്ട ലോ​റി​യി​ൽ കാ​റി​ടി​ച്ച് ദ​മ്പ​തി​ക​ള​ട​ക്കം മൂ​ന്നു​പേ​ർ മ​രി​ച്ചു....

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിലേക്കുള്ള ട്രെയിനുകൾക്ക് സമയമാറ്റം, ചിലത് റദ്ദാക്കി 

ബെംഗളുരു: ബെംഗളൂരുവിലെ കന്റോൺമെന്റ്-വൈറ്റ്ഫീൽഡ് പാത ഇരട്ടിപ്പിക്കല്‍ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കേരളത്തിലേക്കുൾപ്പെടെയുള്ള ട്രെയിൻ...

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടുകേസില്‍ നിര്‍ണായകം; ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന്...

Related Articles

Popular Categories