ബിഎംടിസി ബസുകളിലെ യുപിഐ പെയ്മെന്റിൽ തിരിമറി; മൂന്ന് കണ്ടക്ടർമാർക്ക് സസ്പെൻഷൻ

ബെംഗളൂരു: ബിഎംടിസി ബസിലെ യുപിഐ ടിക്കറ്റിങ് സംവിധാനത്തിൽ  ക്രമക്കേട് നടത്തിയ മൂന്ന് കണ്ടക്ടർമാരെ സസ്‌പെൻഡ് ചെയ്തു. സുരേഷ്, മഞ്ചെഗൗഡ, അശ്വക് ഖാൻ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

യാത്രക്കാർക്ക് യുപിഐ വഴി ടിക്കറ്റുകൾ എടുക്കാനായി ബിഎംടിസി ബസുകളിൽ ഏർപ്പെടുത്തിയ യുപിഐ പെയ്മെന്റ് സ്കാനറിൽ ഇവർ തിരിമറി നടത്തിയത് അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ വർഷം ഡിസംബറിൽ അധികൃതർ നടത്തിയ പരിശോധനകളിൽ, ഇവർ ടിക്കറ്റ് വിതരണത്തിനായി ഔദ്യോഗികമായി നൽകിയ ബിഎംടിസി യുപിഐ സ്കാനറുകൾ ഉപയോഗിക്കുന്നില്ലെന്ന് കണ്ടെത്തി. പകരം, ടിക്കറ്റ് നൽകുമ്പോൾ അവരുടെ സ്വകാര്യ യുപിഐ സ്കാനറുകൾ വഴി നിരക്ക് തുകകൾ ശേഖരിക്കുന്നതായും കണ്ടെത്തിയിരുന്നു.

സുരേഷ് 47,257 രൂപയും, മാഞ്ചെഗൗഡ 54,358 രൂപയും, അശ്വക് 3,206 രൂപയും ആണ് സ്വന്തം അക്കൗണ്ടുകളിലേക്ക് ഇത്തരത്തിൽ വഴി വഴി മാറ്റിയതെന്ന് ബിഎംടിസി ഉദ്യോഗസ്ഥർ  അറിയിച്ചു.

കോർപ്പറേഷൻ നൽകുന്ന യുപിഐ സ്കാനറുകളുടെ ഉപയോഗം കർശനമായി നിരീക്ഷിക്കാനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഓപ്പറേഷൻ സ്റ്റാഫും നിർദ്ദിഷ്ട ടിക്കറ്റിംഗ്, റവന്യൂ പിരിവ് നടപടിക്രമങ്ങൾ പൂർണ്ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ബിഎംടിസി എല്ലാ ഡിപ്പോ മാനേജർമാർക്കും കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഭാവിയിൽ ഇത്തരം കേസുകളിലെല്ലാം കർശനവും പ്രതിരോധപരവുമായ നടപടികൾ സ്വീകരിക്കാൻ ട്രാൻസ്‌പോട്ട് മന്ത്രി രാമലിംഗ റെഡ്ഡി ബിഎംടിസി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

SUMMARY: UPI payment fraud in BMTC buses; Three conductors suspended

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: ഇന്നും സംസ്ഥാനത്ത് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്‌ഇബിയുടെ സന്ദേശം. ആറുമണി മുതല്‍...

”മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ തടവില്‍, ഞാൻ പോരാടുന്നത് വലിയ മാഫിയയ്ക്കെതിരെ’; സെക്രട്ടറിയറ്റിന് മുന്നില്‍ നിരാഹാര സമരവുമായി സംവിധായകൻ

തിരുവനന്തപുരം: സംവിധായകൻ സനല്‍കുമാർ ശശിധരൻ സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹ...

രാജസ്ഥാൻ നഗരസഭാ തിരഞ്ഞെടുപ്പ്; നോഖയില്‍ ഭരണം പിടിച്ച്‌ സിപിഎം സഖ്യം

നോഖ: രാജസ്ഥാനിലെ നഗരസഭാ തിരഞ്ഞെടുപ്പില്‍ നോഖയില്‍ സിപിഐ(എം)ന് ചരിത്ര നേട്ടം. ആകെയുള്ള...

സൗദിക്കെതിരെ ഹൂതി ആക്രമണം; കിങ് ഖാലിദ് വ്യോമത്താവളം ആക്രമിച്ചു

റിയാദ്: സൗദി അറേബ്യയിലെ കിങ് ഖാലിദ് വ്യോമത്താവളം ആക്രമിച്ചെന്ന അവകാശവാദവുമായി യെമനിലെ...

ഗായകൻ നരേഷ് അയ്യര്‍ വിവാഹിതനായി

ഡൽഹി: മലയാളികളുടെ ഹൃദയങ്ങളില്‍ ഇടം നേടിയ ഗായകൻ നരേഷ് അയ്യർ വിവാഹിതനായി....

ഭാര്യയുടെ തല അറുത്ത് ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസ്: പ്രതി പോലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചു

ഗുവാഹത്തി: ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസില്‍ അറസ്റ്റിലായ യുവാവ്...

തൃശൂർ എഞ്ചിനീയറിംഗ് കോളേജ് അലുമിനി മീറ്റ്

ബെംഗളൂരു: തൃശൂർ ഗവർമ്മെൻ്റ് എഞ്ചിനിയറിംഗ് കോളേജ് ബെംഗളൂരു ചാപ്റ്റർ അലുമിനി മിറ്റ്...

എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ഹര്‍ജി; മാണി സി കാപ്പന് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: ചെക്ക് കേസില്‍ ശിക്ഷിക്കപ്പെട്ട പാലാ എംഎല്‍എ മാണി സി. കാപ്പനെ...

Related Articles

Popular Categories