ബെംഗളൂരു: ട്രാവൽ ഏജൻസി ജീവനക്കാരനെ ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കലാസിപാളയ ബിഎംടിസി ബസ് സ്റ്റാൻഡിന് സമീപമാണ് സംഭവം. ബീഹാർ സ്വദേശിയായ സ്ലിന്ദർ കുമാറാണ് ആക്രമിക്കപ്പെട്ടത്. തബ്രിസ് (30), ഇമ്രാൻ ഖാൻ (35), അജീസ് ഖാൻ (47) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോടതി 15 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഓഗസ്റ്റ് 24 ന് ആണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. കാവി നിറമുള്ള തോര്‍ത്ത് ധരിച്ചതിന് മൂവരും ചേര്‍ന്ന് ആക്രമിച്ചതായാണ് പരാതി. ട്രാവൽ ഏജൻസിയിലെ ജീവനക്കാരനായ ഹരികൃഷ്ണ നല്കിയ പരാതിയെത്തുടർന്ന് ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 115(2) 302,352, 3(5) എന്നിവ പ്രകാരമാണ് പോലീസ് കേസ് എടുത്തത്.
SUMMARY: Travel agency employee attacked; 3 arrested