ബെംഗളൂരു: ഓൾ ഇന്ത്യ കെഎം സിസി ബെംഗളൂരു സെൻട്രൽ കമ്മിറ്റി ശിഹാബ് തങ്ങൾ സെൻ്റർ ഫോർ ഹ്യൂമാനിറ്റി സംഘടിപ്പിക്കുന്ന എട്ടാമത് സമൂഹ വിവാഹം ഇന്ന് വൈകിട്ട് 6ന് ഡബിൾ റോഡ് സിറ്റി പാലസ് ഓഡിറ്റോറിയത്തിൽ നടക്കും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉഘാടനം ചെയ്യും. കെഎംസിസി ബെംഗളൂരു സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് ടി.ഉസ്മാൻ അധ്യക്ഷത വഹിക്കും.
കർണാടക മന്ത്രിമാരായ രാമലിംഗ റെഡ്ഡി, സമീർ അഹമ്മദ് ഖാൻ, മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് കെ സൈനുൽ ആബിദീൻ, പാണ ക്കാട് ബഷീറലി ശിഹാബ് തങ്ങൾ, സി.എം.ഇബ്രാഹിം, ചിഫ് വിപ്പ് സലീം അഹമ്മദ്, എൻ.എ. ഹാരിസ് എംഎൽഎ. എ.കെ.എം. അഷ്റഫ് എംഎൽഎ ഡിജിപി സി ജനറൽ സെക്രട്ടറി പി.കെ. അൻവർ നഹ, ദേശീയ പ്രസിഡൻ്റ് അഡ്വ. വി കെ.ഫൈസൽ ബാബു തുടങ്ങിയവർ പങ്കെടുക്കും. 12 വിവാഹങ്ങളാണ് ഇത്തവണ നടത്തുക.
SUMMARY: KMCC Mass Marriage today