കൊല്ലം: ലൈംഗികാതിക്രമ പരാതിയില്‍ ചവറ കുടുംബ കോടതി മുന്‍ ജഡ്ജി വി ഉദയകുമാറിന് സസ്പെന്ഷൻ. ഹൈകോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടേതാണ് തീരുമാനം. വിവാഹമോചന കേസില്‍ ഹാജരാകാനെത്തിയപ്പോള്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് ജഡ്ജി വി. ഉദയകുമാറിനെതിരെ യുവതിയുടെ പരാതി.
പരാതിയെ തുടര്‍ന്ന് ഹൈക്കോടതി രജിസ്ട്രാര്‍ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഹൈക്കോടതിയില്‍ നിന്ന് നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് പരാതിക്കാരി പ്രതികരിച്ചു. കേസ് കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ പൊലീസിനെ സമീപിക്കേണ്ടെന്ന തീരുമാനത്തിലാണ് യുവതി. വിവാഹ മോചന കേസിന് ഹാജരായ യുവതിയോട് ഇഡ്ജി വി.ഉദയകുമാർ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. പരാതിക്ക് പിന്നാലെ ജഡ്ജിയെ സ്ഥലം മാറ്റിയിരുന്നു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 19 നാണ് തന്‍റെ ചേമ്പറില്‍ എത്തിയ വനിതാ കക്ഷിയോട് ജഡ്ജി അപമര്യാദയായി പെരുമാറിയെന്ന പരാതി ഉയർന്നത്. തുടർന്ന് യുവതി ജില്ലാ ജഡ്ജിക്ക് നല്‍കിയ പരാതി പിന്നീട് ഹൈക്കോടതിക്ക് കൈമാറുകയായിരുന്നു. പിന്നാലെ 20-ാം തീയതി ജഡ്ജിയെ സ്ഥലം മാറ്റി. പരാതിയില്‍ ഹൈക്കോടതി അന്വേഷണം തുടരുകയാണ്.
SUMMARY: District judge suspended for sexually assaulting woman who came to appear in divorce case