ബെംഗളൂരു: ബൈക്കുകൾ കൂട്ടിയിടിച്ച് തെറിച്ചുവീണ യുവതി ബസ് കയറി മരിച്ചു. ശിവമോഗ്ഗ താലൂക്കിലെ മലവഗോപ്പയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. ദുമ്മല്ലി തണ്ട സ്വദേശി കവിതയാണ് (27) മരിച്ചത്.
സഹോദരനൊപ്പം ശിവമോഗയിലെ ജോലി സ്ഥലത്തേക്ക് ബൈക്കിൽ പോകുമ്പോൾ മറ്റൊരു ബൈക്ക് വന്ന് നേർക്കുനേർ ഇടിക്കുകയായിരുന്നു. ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. ഈ സമയം പിറകിൽ വന്ന സ്വകാര്യ ബസ് കവിതയുടെ ദേഹത്തിലൂടെ കയറിയിറങ്ങി. കവിത സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തില്‍ ശിവമോഗ ഈസ്റ്റ് ഡിവിഷൻ ട്രാഫിക് പോലീസ് കേസെടുത്തു.
SUMMARY: Bikes collided and overturned; woman dies after being run over by bus