ആലപ്പുഴ: സിപിഐയുടെ 25ാം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചുള്ള സംസ്ഥാന സമ്മേളനം ഇന്ന് ആലപ്പുഴയിൽ തുടങ്ങും. രാവിലെ 11മണിക്ക് പ്രതിനിധി സമ്മേളനം പാർട്ടി ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിൽ 39 ക്ഷണിതാക്കൾ അടക്കം 528 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
43 വർഷത്തിന് ശേഷമാണ് ആലപ്പുഴ പാർട്ടി സമ്മേളനത്തിന് വേദിയാകുന്നത്. ഇന്നലെ വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് പുറപ്പെട്ട ദീപശിഖ പ്രയാണം സമ്മേളന നഗരിയായ കാനം രാജേന്ദ്രൻ നഗറിൽ എത്തുമ്പോൾ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം ദീപശിഖ ഏറ്റുവാങ്ങും. മുതിര്‍ന്ന നേതാവായ കെ ആര്‍ ചന്ദ്രമോഹന്‍ പതാക ഉയര്‍ത്തും. വൈകിട്ട് അഞ്ചിന് ‘മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും ഭാവി’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
SUMMARY: Flags will be raised for the CPI state conference today
SUMMARY: Flags will be raised for the CPI state conference today