തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും മുന്നേറ്റം. കഴിഞ്ഞ ദിവസത്തെ റെക്കോഡ് തിരുത്തിയ സ്വര്‍ണം പുതിയ ഉയരങ്ങള്‍ കീഴടക്കി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 10,130 രൂപയും പവന് 160 രൂപ വര്‍ധിച്ച് 81,040 രൂപയിലുമെത്തി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ വര്‍ധിച്ച് 8,315 രൂപയിലെത്തി. 14 കാരറ്റ് ഗ്രാമിന് 6,475 രൂപയിലും 9 കാരറ്റ് ഗ്രാമിന് 4,170 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം.
അതേസമയം വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 133 രൂപ. കഴിഞ്ഞ ജനുവരിക്ക് ശേഷമുണ്ടായ വർധന 21,040 രൂപയാണ്. ജനുവരി 22ന് 60,000 രൂപയായിരുന്നു പവന്. 2022 ഡിസംബറില്‍ 40,000 രൂപ പിന്നിട്ട ഒരു പവൻ സ്വർണത്തിന് മൂന്ന് വർഷത്തിനുള്ളില്‍ ഇരട്ടിയിലേറെ വില വർധിച്ചു.
SUMMARY: Gold rate is increased