ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി ചന്ദാപുര കരയോഗം ഓണാഘോഷവും കുടുംബസംഗമവും സെപ്റ്റംബർ 13,14 തീയതികളിൽ ചന്ദാപുര സൺ പാലസ് ഓഡിറ്റോറിയത്തിൽ നടക്കും.13 ന് വൈകിട്ട് 4 മണിമുതൽ കായിക മത്സരങ്ങളും 14 ന് രാവിലെ മുതൽ കരയോഗം അംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരിക്കും.
ഞായാറാഴ്ച രാവിലെ 11 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ അനേക്കൽ എം.എല്‍.എ ബി ശിവണ്ണ, കെ.എന്‍.എസ്.എസ് ബോർഡ് ചെയർമാൻ ആർ മനോഹരക്കുറുപ്പ്, ജനറൽ സെക്രട്ടറി ടി വി നാരായണൻ, ഖജാൻജി വിജയകുമാർ മറ്റു വിശിഷ്ടാതിഥികൾ എന്നിവര്‍ പങ്കെടുക്കും. വൈകിട്ട് 4 മണി മുതൽ പിന്നണി ഗായിക ശ്വേതാ അശോക്, മീഡിയ വൺ പതിനാലാംരാവ് ഫൈനലിസ്റ് നികേഷ്, സുബിൻ, അജിത്, മനീഷ എന്നിവര്‍ നയിക്കുന്ന കോഴിക്കോട് റെഡ് ഐഡിയാസ് ഗാനമേള, സിനിമ ചാനൽ താരങ്ങളായ മായാ, മണിക്കുട്ടൻ എന്നിവര്‍ അവതരിപ്പിക്കുന്ന കോമഡി ഷോ എന്നിവ ഉണ്ടായിരിക്കും.
SUMMARY: KNSS Chandapura Karayogam Onam Celebration and Family Gathering on 13th and 14th
SUMMARY: KNSS Chandapura Karayogam Onam Celebration and Family Gathering on 13th and 14th