കൊല്ലം: കൊല്ലം അഞ്ചാലുംമൂട് സ്‌കൂളില്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍. കായിക അധ്യാപകന്‍ മുഹമ്മദ് റാഫിയെയാണ് സസ്‌പെന്റ് ചെയ്തത്. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറുടേതാണ് നടപടി. വിദ്യാര്‍ഥിയെയും അന്വേഷണ വിധേയമായി സ്‌കൂളില്‍ നിന്നും സസ്‌പെന്റ് ചെയ്തു.
അധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അഞ്ചാലുംമൂട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബി എന്‍ എസ് 114, ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ വിവിധ വകുപ്പുകളാണ് അധ്യാപകനെതിരെ ചുമത്തിയിട്ടുള്ളത്. ശിശുക്ഷേമ സമിതിയും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
SUMMARY: Teacher suspended for beating student at school