ബെംഗളൂരു : കർണാടകത്തിലെ കലബുറഗിയിൽ വ്യാഴാഴ്ച ഭൂചലനം അനുഭവപ്പെട്ടു. റിക്ടർസ്കെയിലിൽ 2.3 മാഗ്നിറ്റ്യൂഡ് രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണുണ്ടായതെന്ന് കർണാടക നാച്വറൽ ഡിസാസ്റ്റർ മോണിറ്ററിങ് സെന്റർ അറിയിച്ചു. ജില്ലയിലെ ആലൂരിനടുത്ത് ജവാൽഗ ഗ്രാമത്തിൽ 20-25 കിലോമീറ്റർ ചുറ്റളവിലുള്ള മേഖലയിലാണ് ഭൂചലനമുണ്ടായത്. അതേസമയം നാശനഷ്ടമൊന്നും റിപ്പോർട്ടുചെയ്തിട്ടില്ല.
SUMMARY: Mild earthquake felt in Kalaburagi