ആലപ്പുഴ: ചിത്തിര കായലില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു. യാത്രക്കാരുമായി പോയ ഹൗസ് ബോട്ടിനാണ് തീ പിടിച്ചത്. ആളപായമില്ലെന്നാണ് വിവരം. യാത്രക്കാരെ പുറത്തിറക്കിയിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. കുമരകത്തെ റിസോർട്ടില്‍ നിന്നുള്ള യാത്രക്കാരായിരുന്നു തീപിടിത്തമുണ്ടായ ബോട്ടിലുണ്ടായിരുന്നത്.
പുക ഉയരുന്നത് കണ്ട് യാത്രക്കാരെ കരയ്ക്ക് ഇറക്കിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. യാത്രക്കാരെ ഇറക്കിയതിന് ശേഷം ബോട്ടില്‍ തീ പടരുകയായിരുന്നു.
SUMMARY: Houseboat catches fire in Chithira Lake, Alappuzha