തിരുവനന്തപുരം: മില്‍മ പാലിന് വില കൂട്ടില്ല. ജിഎസ്ടി കുറക്കുന്ന ഘട്ടത്തില്‍ പാലിന് വില കൂട്ടുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ചെയർമാൻ കെ.എസ് മണി പറഞ്ഞു. തദേശ തിരഞ്ഞെടുപ്പ് അടക്കം വരാനിരിക്കെ വില വർധിപ്പിക്കേണ്ട എന്ന നിലപാടിലാണ് മില്‍മ.
‘2026 ജനുവരി മുതല്‍ പാലിന് വില കൂട്ടണം എന്നതാണ് സമിതിയുടെ തീരുമാനം. ഈ തീരുമാനത്തോട് ഭൂരിഭാഗം അംഗങ്ങളും യോജിച്ചു. എറണാകുളം മേഖല ഒഴിച്ച് മറ്റ് രണ്ട് മേഖലകളിലും ഇപ്പോള്‍ വില വര്‍ധന വേണ്ട എന്നാണ് സമിതി സ്വീകരിച്ച നിലപാട്.’ കെ എസ് മണി പറഞ്ഞു. ഭൂരിപക്ഷ നിലപാടിനോട് യോജിക്കാന്‍ മാത്രമെ കഴിയൂ എന്നും കെ എസ് മണി കൂട്ടിച്ചേര്‍ത്തു.
അതിനിടെ പാല്‍ വില കൂട്ടുന്നതിനെ ചൊല്ലി മില്‍മ ബോർഡ് യോഗത്തില്‍ തർക്കമുണ്ടായി. പാല്‍ വില വർധിപ്പിക്കണമെന്ന് എറണാകുളം മേഖല ആവശ്യപ്പെട്ടു. ഇതിന് കഴിയില്ലെന്ന് ചെയർമാൻ നിലപാട് എടുത്തതോടെ എറണാകുളം മേഖല പ്രതിനിധി ഇറങ്ങിപ്പോയി.
SUMMARY: Milma will not increase the price of milk