കോ‌ർപ്പറേഷന്‍, മുൻസിപ്പാലിറ്റി സാരഥികളെ ഇന്നറിയാം; തിരഞ്ഞെടുപ്പ് ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടേയും തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. കോര്‍പ്പറേഷനുകളിലെ മേയര്‍ തിരഞ്ഞെടുപ്പ് രാവിലെ പത്തരയ്ക്കും ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ശേഷം രണ്ടരയ്ക്കും നടക്കും. കണ്ണൂര്‍, തൃശ്ശൂര്‍, കൊച്ചി കോര്‍പ്പറേഷനുകളിലെ മേയര്‍സ്ഥാനങ്ങള്‍ വനിതകള്‍ക്കായി സംവരണം ചെയ്തിരിക്കുകയാണ്. മുനിസിപ്പാലിറ്റി ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പും ഇന്ന് നടക്കും. അതേസമയം പഞ്ചായത്തുകളിൽ അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് നാളെയാണ്.

സത്യപ്രതിജ്ഞ ചെയ്ത് അംഗമായിട്ടില്ലാത്തവർക്ക് വോട്ടവകാശമുണ്ടാവില്ല. കണ്ണൂർ, കൊച്ചി, തൃശൂർ, കൊല്ലം കോർപ്പറേഷനുകളിൽ യുഡിഎഫ് മേയർ വരും. തിരുവനന്തപുരത്ത് ഇതാദ്യമായി അധികാരം പിടിച്ച ബിജെപിക്കാണ് മേയർ പദവി. കോഴിക്കോട് മാത്രമാണ് എൽഡിഎഫിന് മേയറുണ്ടാവുക. വോട്ടവകാശമുളള അംഗങ്ങളുടെ പകുതിയാണ് ക്വാറം തികയാൻ വേണ്ടത്. സ്ഥാനാർത്ഥിയെ ഒരംഗം നാമനിർദേശം ചെയ്യുകയും ഒരാൾ പിൻതാങ്ങുകയും വേണം.

തലസ്ഥാന നഗരസഭയില്‍ വി വി രാജേഷ് ആണ് ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി. ആശാനാഥ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കും. എല്‍ഡിഎഫ് ആര്‍ പി ശിവജിയെയും യുഡിഎഫ് കെ എസ് ശബരിനാഥിനെയും മേയര്‍ സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ മേരി പുഷ്പമാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥി.

കൊല്ലത്ത് യുഡിഎഫ്, കോണ്‍ഗ്രസിന്റെ എ കെ ഹഫീസിനെയാണ് മേയര്‍ സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നത്. ാമരക്കുളത്തുനിന്നുള്ള പ്രതിനിധിയാണ് ഹാഫിസ്. ഡോ. ഉദയ സുകുമാരനാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥി. കന്നിമേല്‍ ഡിവിഷനില്‍ നിന്നും വിജയിച്ച പി ജി രാജേന്ദ്രനാണ് എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി. എന്‍ഡിഎയുടെ മേയര്‍ സ്ഥാനാര്‍ത്ഥി ജി ഗിരീഷും ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥി ബി ഷൈലജയുമാണ്.

കൊച്ചിയില്‍ കോണ്‍ഗ്രസിന്റെ വി കെ മിനിമോള്‍ ആണ് യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിന്റെ ദീപക് ജോയി ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥിയുമാണ്. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിനെ മേയര്‍ സ്ഥാനത്തേക്ക് തഴഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നു.

തൃശൂര്‍ കോര്‍പ്പറേഷനില്‍ ഡോ. നിജി ജസ്റ്റിനാണ് യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി. എ. പ്രസാദാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥി.

കോഴിക്കോട് കോര്‍പ്പറേഷനില്‍ ഒ സദാശിവന്‍ ആണ് ഇടതുമുന്നണിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി. ഡോ. എസ്. ജയശ്രീയാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥി.

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ നിലവിലെ ഡെപ്യൂട്ടി മേയറായ പി ഇന്ദിരയാണ് യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി. മുസ്ലിം ലീഗ് അംഗം കെ പി താഹിറാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥി.
SUMMARY: Posts of Mayor and Deputy Mayor in Corporation will be known today

Hot this week

മൈക്രോഫിനാൻസ് തട്ടിപ്പ്; വെള്ളാപ്പള്ളിക്കെതിരായ കുറ്റപത്രത്തിന് വിജിലൻസ് ഡയറക്ടറുടെ അംഗീകാരം

തിരുവനന്തപുരം: മൈക്രോഫിനാൻസ് തട്ടിപ്പുകേസില്‍ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ...

എൻഎസ്‌എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് കെ.ബി ഗണേഷ്‌കുമാര്‍ പുറത്ത്

തിരുവനന്തപുരം: മുൻ മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെ എൻഎസ്‌എസ് ഡയറക്ടർ ബോർഡില്‍ നിന്ന്...

അധ്യായം 23 📖 ഒരു പുരത്തറ

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍   ഒരു...

സ്വര്‍ണ വിലയില്‍ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ നാല് ദിവസത്തെ വിലയിടിവിനു ശേഷം സ്വര്‍ണ വിലയില്‍ നേരിയ...

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ജിതിന്‍ ഭാസ്‌കറിന്റെ ഫോണ്‍ റീസെറ്റ് ചെയ്‌തെന്ന് കണ്ടെത്തി

വടകര: വടകരയിലെ വിവാദമായ 'കാഫിർ' വ്യാജ സ്ക്രീൻഷോട്ട് കേസില്‍ നിർണായക വിവരങ്ങള്‍...

ഹെയ്തിയെ മൂന്ന് ഗോളിൽ തളച്ച് ബ്രസീൽ

വാഷിംഗ്‌ടൺ ഡിസി: ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ഹെയ്തിക്കെതിരെ മടക്കമില്ലാത്ത മൂന്ന് ഗോളിന്...

മെട്രോ പിങ്ക് ലൈനിൽ ഓഗസ്റ്റ് 15 മുതല്‍ സർവീസ് ആരംഭിക്കും 

ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോയുടെ പുതിയ പാതയായ പിങ്ക് ലൈനിൽ കല്ലേന...

ല​ണ്ട​ന് സ​മീ​പം ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു; എ​ൺ​പ​തി​ല​ധി​കം പേ​ർ​ക്ക് പ​രു​ക്ക്

ലണ്ടൻ: ബ്രിട്ടനിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 80 ലേറെ...

Related Articles

Popular Categories