ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം ഓണാഘോഷം ഓണാരവം 2025 കോറമംഗല സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ നടന്നു. പൊതുസമ്മേളനത്തിൽ കേരള ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യാതിഥിയായിരുന്നു. സി.കെ രാമമൂർത്തി എംഎൽഎ, സംവിധായകൻ കമൽ, നടി പ്രയാഗ മാർട്ടിൻ, ഫാദർ ടോണി എ ജെ, പ്രസിഡന്റ് ജോജോ പി ജെ, സെക്രട്ടറി ഷിബു ശിവദാസ്, ട്രഷറർ ഹെറാൾഡ് മാത്യു, വൈസ് പ്രസിഡന്റ് അരുൺ ജോർജ്, ജോയിൻ സെക്രട്ടറി സജീവ് ഇ. ജെ. ജോയിൻ ട്രഷറർ പ്രിജി. വി, മധു കലമാനൂർ, ശ്രീജിത്ത്, വിജയൻ തോണൂര്‍, ജെസ്സി ഷിബു, അഡ്വക്കേറ്റ് മെന്റോ ഐസക്, എന്നിവർ സംസാരിച്ചു.
വിവിധ കലാപരിപാടികള്‍, ശിങ്കാരിമേളം, ഓണസദ്യ, ഗായകർ ദുർഗ്ഗാ വിശ്വനാഥ് ജോബി ജോൺ എന്നിവരും സംഘവും അവതരിപ്പിച്ച മ്യൂസിക് നൈറ്റും അരങ്ങേറി. പായസ മത്സരത്തിൽ ഒന്നാം സമ്മാനം ജോർലി ജോൺസൺ, രണ്ടാം സമ്മാനം ട്രെന്‍സി സജി, മൂന്നാം സമ്മാനം അഭിരാമി എം.കെ, ഓൺലൈൻ പൂക്കള മത്സരത്തിൽ ഒന്നാം സമ്മാനം വിജയകുമാർ, രണ്ടാം സമ്മാനം അഡ്വക്കേറ്റ് മനോജ്, മൂന്നാം സമ്മാനം സൂരജ് എന്നിവര്‍ സ്വന്തമാക്കി.
SUMMARY: Bengaluru Malayali Forum Onam Celebration