പാലക്കാട്: പാലക്കാട് കല്‍പ്പാത്തിയില്‍ വെടിയുണ്ടകളുമായി നാലുപേർ പിടിയില്‍. ചുനങ്ങാട് സ്വദേശികളും സഹോദരങ്ങളുമായ രാമൻകുട്ടി, ഉമേഷ്, മണ്ണാർക്കാട് സ്വദേശികളായ റാസിക്ക്, അനീഷ് എന്നിവരാണ് പിടിയിലായത്. വാഹന പരിശോധനയ്ക്കിടെയാണ് പ്രതികളെ പിടികൂടിയത്.
ഉമേഷിന്റെ പോക്കറ്റില്‍ നിന്നാണ് റൈഫിളില്‍ ഉപയോഗിക്കുന്ന വെടിയുണ്ട കണ്ടെത്തിയത്. മൃഗവേട്ടയ്ക്ക് വേണ്ടി വെടിയുണ്ടകള്‍ വാങ്ങിയെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി.
SUMMARY: Four arrested with bullets in Palakkad