ന്യൂഡല്‍ഹി: ആഗോള അയ്യപ്പസംഗമം നടത്തുന്നതില്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ആശ്വാസം. ആഗോള അയ്യപ്പസംഗമം നടത്താമെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ ഇടപെടുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ആഗോള അയ്യപ്പസംഗമം സംഘടിപ്പിക്കുന്നതിനായി മാര്‍ഗനിര്‍ദേശങ്ങള്‍ ഹൈക്കോടതി നല്‍കിയിട്ടുണ്ട്. എല്ലാ പരാതികളും ഹൈക്കോടതിയില്‍ ഉന്നയിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു.
ഒരു ദിവസത്തെ സംഗമം എന്തിന് വിവാദമാക്കുന്നുവെന്ന് സുപ്രീം കോടതി ചോദിച്ചു. ആഗോള അയ്യപ്പ സംഗമം നടത്താൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് നൽകിയ മൂന്ന് ഹർജികളാണ് ഇപ്പോൾ തള്ളിയത്. ഇതിൽ ഇടപെടുന്നില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ഹൈക്കോടതി അറിയിച്ചിരിക്കുന്ന നിയന്ത്രണങ്ങൾ പാലിച്ച് ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് സുപ്രീം കോടതി അറിയിച്ചു.
SUMMARY: Supreme Court dismisses petitions; allows global Ayyappa gathering