ഇടുക്കി: ഇടുക്കി ചിത്തിരപുരത്ത് മണ്ണെടുക്കുന്നതിനിടെ തിട്ട ഇടിഞ്ഞ് രണ്ടുപേർ മരിച്ചു. റിസോർട്ടിന് സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെയാണ് അപകടമുണ്ടായത്. ആനച്ചാല്‍ സ്വദേശി രാജീവ്, ബൈസണ്‍വാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. ഭിത്തി കെട്ടുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങുകയായിരുന്നു. മൂന്നാറില്‍ നിന്നും അടിമാലിയില്‍ നിന്നും അഗ്നിശമന സേന യൂണിറ്റുകളെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
SUMMARY:2 workers die in Idukki earthworks collapse