ഇളയരാജയുടെ പരാതി; അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലി നീക്കം ചെയ്ത് നെറ്റ്ഫ്ളിക്സ്

ചെന്നൈ: അജിത് കുമാറിനെ നായകനാക്കി ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രം നെറ്റ്ഫ്ലിക്സില്‍ നിന്ന് നീക്കം ചെയ്തു. ഇളയരാജ നല്‍കിയ പരാതിയെത്തുടർന്നാണ് നടപടി. സിനിമയില്‍ അനുമതിയില്ലാതെ താൻ ഈണമിട്ട പാട്ടുകള്‍ ഉപയോഗിച്ചു എന്നായിരുന്നു ഇളയരാജയുടെ പരാതി.

റിലീസ് ചെയ്ത് നാല് മാസങ്ങള്‍ക്കിപ്പുറമാണ് ചിത്രം നെറ്റ്ഫ്ലിക്സില്‍ നിന്ന് നീക്കം ചെയ്തത്. തൻ്റെ ഗാനങ്ങള്‍ അനുമതിയില്ലാതെ സിനിമയില്‍ ഉപയോഗിച്ചതിന് ഇളയരാജ നിർമാതാക്കള്‍ക്കെതിരെ കേസ് കൊടുത്തിരുന്നു. ഏപ്രിലില്‍, ഇളയരാജ ‘ഗുഡ് ബാഡ് അഗ്ലി’യുടെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സിന് നോട്ടീസ് അയച്ചിരുന്നു.

ചിത്രത്തില്‍ തൻ്റെ മൂന്ന് ഗാനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചതിനെ തുടർന്നായിരുന്നു ഇത്. ‘ഒത്ത റൂബ തരേൻ’, ‘എൻ ജോഡി മഞ്ച കുരുവി’, ‘ഇളമൈ ഇതോ ഇതോ’ എന്നീ ഗാനങ്ങള്‍ നീക്കം ചെയ്യണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഇളയരാജ ആവശ്യപ്പെട്ടു. അതേസമയം, ഗാനത്തിന്റെ പകർപ്പവകാശം കൈവശം വെച്ചിരിക്കുന്നവരില്‍ നിന്ന് അനുമതി വാങ്ങിയിട്ടാണ് ഗാനം ഉള്‍പ്പെടുത്തിയത് എന്നായിരുന്നു ചിത്രത്തിന്റെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സിന്റെ വാദം.

എന്നാല്‍, കോടതിവാദത്തിനു ശേഷം ചിത്രം പ്രദർശിപ്പിക്കുന്നതില്‍ നിന്ന് നിർമ്മാതാക്കളെ വിലക്കിക്കൊണ്ടുള്ള വിധി വരികയായിരുന്നു. ഇതോടെയാണ് നെറ്റ്ഫ്ളിക്സ് ചിത്രം നീക്കം ചെയ്തത്. കഴിഞ്ഞ മേയ് മാസത്തിലാണ് ചിത്രം നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിംഗ് ആരംഭിച്ചത്.

SUMMARY: Ilayaraja’s complaint; Netflix removes Ajith’s Good Bad Ugly

Hot this week

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിലേക്കുള്ള ട്രെയിനുകൾക്ക് സമയമാറ്റം, ചിലത് റദ്ദാക്കി 

ബെംഗളുരു: ബെംഗളൂരുവിലെ കന്റോൺമെന്റ്-വൈറ്റ്ഫീൽഡ് പാത ഇരട്ടിപ്പിക്കല്‍ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കേരളത്തിലേക്കുൾപ്പെടെയുള്ള ട്രെയിൻ...

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടുകേസില്‍ നിര്‍ണായകം; ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന്...

സംസ്ഥാനത്ത് അതിശക്തമായ മഴ; എട്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ കനക്കാനുള്ള സാധ്യത കണക്കിലെടുത്ത് കേന്ദ്ര...

വ​കു​പ്പു​ക​ൾ നി​ശ്ച​യി​ച്ചു; മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ തന്നെ ധ​ന​വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്യും

ബെംഗളൂരു: നീ​ണ്ട ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ ക​ർ​ണാ​ട​ക​യി​ൽ മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​ക​ൾ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ...

ശ്രീലങ്കയിൽ വൃദ്ധ സദനത്തിൽ തീ പിടിത്തം; 12 പേർക്ക് ദാരുണാന്ത്യം

കൊളംബോ: ശ്രീലങ്കയിൽ മുതിര്‍ന്നവര്‍ക്കായുള്ള സംരക്ഷണ കേന്ദ്രത്തിൽ തീപിടിത്തത്തിൽ 12 പേർ മരിച്ചു....

രാജ്യസഭാ തിരഞ്ഞെടുപ്പ്: ഏഴ് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്, മല്ലികാർജുൻ ഖാർഗെയും പവൻ ഖേരയും കർണാടകയിൽ നിന്ന് മത്സരിക്കും

ന്യൂഡൽഹി: ജൂൺ 18-ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ഏഴ് സ്ഥാനാർഥികളുടെ പട്ടിക കോൺഗ്രസ്...

ലഹരി മാഫിയക്കെതിരെ മിന്നൽ വേട്ട; ‘ഓപ്പറേഷൻ തൂഫാനിൽ’ 368 പേർ അറസ്റ്റിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിമാഫിയകൾക്കെതിരെ ശക്തമായ നടപടികളുമായി പോലീസ്. 'ഓപ്പറേഷൻ തൂഫാൻ: ദി...

Related Articles

Popular Categories