പാലക്കാട്: പാലക്കാട് കോങ്ങാട് നിന്നും കാണാതായ രണ്ട് പെണ്‍കുട്ടികളെ ഒലവക്കോട് റെയില്‍വേ സ്റ്റേഷൻ പരിസരത്തുനിന്നും കണ്ടെത്തി. കുട്ടികള്‍ സുരക്ഷിതരെന്ന് കോങ്ങാട് പോലീസ് അറിയിച്ചു. കോങ്ങാട് കെ പി ആർ പി സ്കൂളിലെ വിദ്യാർഥിനികളായ 13 കാരികളെ രാവിലെ ഏഴുമുതലായിരുന്നു കാണാതായത്.
വീട്ടില്‍ നിന്ന് രാവിലെ 7 മണിക്ക് ട്യൂഷന് പോയിരുന്നു. തുടര്‍ന്ന് ട്യൂഷന്‍ സെന്‍ററില്‍ നിന്ന് സ്കൂളിലേക്ക് എന്നു പറഞ്ഞാണ് വിദ്യാർഥികള്‍ മടങ്ങി. പിന്നീട് ഇരുവരെയും കാണാതാവുകയായിരുന്നു. സ്കൂളില്‍ എത്താത്തതോടെ അധ്യാപകരും രക്ഷിതാക്കളും പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
SUMMARY: Two missing girls from Palakkad found














