സുല്‍ത്താന്‍ ബത്തേരി: ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും. രാവിലെ 10നു കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങുന്ന ഇരുവരും കാലാവസ്ഥ അനുകൂലമെങ്കില്‍ ഹെലികോപ്റ്റര്‍ മാര്‍ഗം വയനാട്ടിലെത്തും.അതേ സമയം കാലാവസ്ഥ പ്രതികൂലമാണെങ്കില്‍ റോഡ് മാര്‍ഗമാവും ഇരുവരും വയനാട്ടിലെത്തുക.
ഇരുവര്‍ക്കും ഇന്നു പൊതുപരിപാടിയൊന്നും തീരുമാനിച്ചിട്ടില്ല. പ്രിയങ്ക ഗാന്ധി എംപി കഴിഞ്ഞ ഒരാഴ്ചയായി മണ്ഡല പര്യടനത്തിനായി വയനാട്ടിലുള്ളതുകൂടി കണക്കിലെടുത്താണ് രാഹുലിന്റെയും സോണിയയുടെയും ഒരുമിച്ചുള്ള വരവ്. സ്വകാര്യസന്ദര്‍ശനം എന്ന നിലയിലാണ് യാത്രയെന്നതിനാല്‍ ഇതുവരെ മറ്റു പരിപാടികള്‍ ക്രമീകരിച്ചിട്ടില്ല.
SUMMARY: Rahul Gandhi and Sonia Gandhi in Wayanad today