സിംഗപ്പൂർ: സിംഗപ്പൂരില്‍ സ്കൂബ ഡൈവിങ്ങിനിടെയുണ്ടായ അപകടത്തില്‍ പ്രശസ്ത ബോളിവുഡ് ഗായകൻ സുബീൻ ഗാർഗിന് (53) ദാരുണാന്ത്യം. അസമീസ് ഗായകനായ സുബീന്‍ സെപ്റ്റംബര്‍ 20, 21 തീയതികളില്‍ നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ സിംഗപ്പൂരിലെത്തിയതായിരുന്നു.
ഗാര്‍ഗിനെ കടലില്‍ നിന്ന് രക്ഷപ്പെടുത്തി സി പി ആര്‍ നല്‍കുകയും സിംഗപ്പൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തെങ്കിലും മരിക്കുകയായിരുന്നു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30-ഓടെയാണ് ഗാര്‍ഗ് മരിച്ചത്. വിവിധ മേഖലകളിലെ സിനിമകളിലും സംഗീതത്തിലും സുബീന്‍ ഗാര്‍ഗ് പ്രശസ്തനായിരുന്നു. ആസാമീസ്, ബംഗാളി, ഹിന്ദി ഭാഷാ സിനിമകളില്‍ പാടി.
SUMMARY: Bollywood singer Zubeen Garg passes away; died while scuba diving