തൃശൂര്‍: തൃശ്ശൂരിൽ പാമ്പുകടിയേറ്റ് ആറ് വയസുകാരി മരിച്ചു. വാടാനപ്പള്ളി ഇടശേരി സി.എസ്.എം. സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയും കിഴക്ക് പുളിയംതുരുത്ത് വാടകയ്ക്ക് താമസിക്കുന്ന തച്ചാട് നന്ദുവിന്റെ മൂത്ത മകള്‍ അനാമിക ആണ് മരിച്ചത്. അണലിയാണ് കടിച്ചതെന്ന് തിരിച്ചറിയാതിരുന്നതാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചത്.
തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഡോക്ടര്‍മാരുടെ വിദഗ്ധ പരിശോധനയില്‍ പാമ്പ് കടിയേറ്റതാണെന്ന് തിരിച്ചറിഞ്ഞത്.എന്നാല്‍ അപ്പോഴേക്കും വൈകിപ്പോയി.
ഇവര്‍ താമസിക്കുന്ന സ്ഥലത്ത് വീടിന് ചുറ്റും പൊന്തക്കാടാണ്.പതിവായി വീട്ടുപരിസരത്ത് അണലിയെ കാണാറുണ്ടായിരുന്നു. ബുധനാഴ്ച കുട്ടിക്ക് കാല്‍ വേദനയും തളര്‍ച്ചയും നേരിട്ടപ്പോള്‍ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് കൊണ്ടുവന്നു.എന്നാല്‍ വ്യാഴാഴ്ച രാവിലെ കുട്ടിയുടെ ആരോഗ്യനില വഷളായി. ഇതോടെ ചാവക്കാട് ആശുപത്രിയിലേക്ക് വീണ്ടും എത്തിച്ചെങ്കിലും രണ്ടു തവണയും പാമ്പ് കടിച്ചതിന്റെ അടയാളം കാണാന്‍ കഴിഞ്ഞില്ല.കുട്ടിയുടെ നില മോശമായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ചാണ് പാമ്പ് കടിയേറ്റതാണെന്ന് സ്ഥിരീകരിച്ചത്. എന്നാല്‍ അപ്പോഴേക്കും പാമ്പ് വിഷം ശരീരത്തില്‍ വ്യാപിച്ചിരുന്നു.
SUMMARY: It was too late to recognize the viper bite; a six-year-old girl in Thrissur met a tragic end
SUMMARY: It was too late to recognize the viper bite; a six-year-old girl in Thrissur met a tragic end