തിരുവനന്തപുരം: തൊഴിലുറപ്പ് ജോലിക്കിടെ തെങ്ങ് കടപുഴകി വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. നെയ്യാറ്റിൻകരയില്‍ കുന്നത്തുകാലിലാണ് സംഭവം. കുന്നത്തുകാല്‍ സ്വദേശികളായ വസന്തകുമാരി, ചന്ദ്രിക എന്നിവരാണ് മരിച്ചത്. സംഭവം നടന്ന് ഉടൻ തന്നെ തെങ്ങ് മാറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തില്‍ അഞ്ച് തൊഴിലാളികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. പത്ത് മണിക്ക് ഭക്ഷണം കഴിക്കുന്നതിനിടെ തെങ്ങ് കടപുഴകി വീഴുകയായിരുന്നു. മരിച്ചവരുടെ മൃതദേഹം കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
SUMMARY: Two job-secured workers die after falling from coconut tree