ശ്രീനഗർ: കശ്മീരിലെ ഉധംപൂരില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. ജെയ്ഷെ മുഹമ്മദ് ഭീകരരുമായാണ് ഏറ്റുമുട്ടലുണ്ടായത്. മൂന്ന്, നാല് ജെയ്ഷെ ഭീകരർ സ്ഥലത്ത് ഒളിച്ചിരിപ്പുണ്ടെന്നാണ് വിവരം. വെടിവയ്പ്പില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കുന്നതിനിടെയാണ് സൈനികൻ വീരമൃത്യു വരിച്ചത്. വനമേഖലകള്‍ കേന്ദ്രീകരിച്ച് സുരക്ഷാസേന പരിശോധന ശക്തമാക്കിയിട്ടുണ്ട്.
സൈന്യവും പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. ഇതിനിടെ സൈന്യത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി മുതല്‍ ഓപ്പറേഷൻ നടന്നിരുന്നു. വനമേഖലകള്‍ കേന്ദ്രീകരിച്ച് പരിശോധന തുടരുകയാണ്. ഉധംപൂരില്‍ നിന്നും ദോഡയില്‍ നിന്നും സ്നിഫർ നായകളെ എത്തിച്ച് തെരച്ചില്‍ നടത്തുന്നുണ്ട്.
SUMMARY: Encounter in Kashmir; Soldier martyred