കൊച്ചി: ആഗോള തലത്തില്‍ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ മലയാള ചിത്രമെന്ന റെക്കോർഡാണ് ‘ലോക’ സ്വന്തമാക്കിയിരിക്കുന്നത്. 268 കോടി രൂപ കളക്ഷൻ നേടിയ ‘എമ്പുരാൻ’ എന്ന ചിത്രത്തിന്റെ റെക്കോർഡാണ് ‘ലോക’ മറികടന്നത്. ഒരു സ്ത്രീ കേന്ദ്രീകൃത ഇന്ത്യൻ ചിത്രത്തിന് ലഭിക്കുന്ന എക്കാലത്തെയും മികച്ച കളക്ഷനാണിത്.
റിലീസിനെത്തി 23-ാം ദിവസം പിന്നിടുമ്പോൾ ലോകയുടെ ആഗോള കളക്ഷൻ എമ്പുരാന്റെ 268 കോടി കളക്ഷൻ മറികടന്നതായാണ് വിവരം. അതേസമയം, ഒടിടി റിലീസിനു മുന്നോടിയായി 300 കോടി എന്ന നാഴികക്കല്ല് ലോക മറികടക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അഞ്ച് ഭാഗങ്ങളുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമായാണ് ലോക എത്തിയിരിക്കുന്നത്.
അഞ്ചു ഭാഗങ്ങള്‍ ഉണ്ടാവും ചിത്രത്തിനെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു. മലയാളികള്‍ക്കെല്ലാം സുപരിചിതമായ കള്ളിയങ്കാട്ട് നീലിയുടെ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ലോക ഒരുക്കിയത്. ചന്തു സലിംകുമാർ, അരുണ്‍ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ, ടൊവിനോ തോമസ്, ദുല്‍ഖർ സല്‍മാൻ എന്നിവരാണ് ലോകയിലെ ശ്രദ്ധേയമായ മുഖങ്ങള്‍.
SUMMARY: ‘Loka’ becomes a new industry hit in Malayalam