മുംബൈ: നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥി ആത്മഹത്യ ചെയ്തു. അനുരാഗ് ബോർകർ (19) ആണ് ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയിലെ ചന്ദ്രാപൂർ ജില്ലയിലാണ് സംഭവം. നീറ്റ് പരീക്ഷയില്‍ 99.99 ശതമാനം മാർക്ക് വിദ്യാർഥി സ്വന്തമാക്കിയിരുന്നു. വിദ്യാർഥിയെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
തനിക്ക് ഡോക്ടർ ആകേണ്ടെന്ന് ആത്മഹത്യാകുറിപ്പില്‍ പറയുന്നു. ഒബിസി കാറ്റഗറിയില്‍ ഓള്‍ ഇന്ത്യ റാങ്ക് 1475 നേടിയിരുന്നു. ഉത്തർപ്രദേശിലെ ഗോരഖ്പൂരില്‍ എംബിബിഎസ് കോഴ്‌സ് ആരംഭിക്കാനിരിക്കെയാണ് വിദ്യാർഥി ജീവനൊടുക്കിയത്. ബിസിനസ് ആണ് താത്പര്യമെന്നും മെഡിക്കല്‍ ജീവിതം പിന്തുടരാൻ ആഗ്രഹിക്കുന്നില്ലെന്നുമാണ് ആത്മഹത്യ കുറിപ്പില്‍ വിദ്യാർഥി പറയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
SUMMARY: 19-year-old who scored high in NEET exam commits suicide