ഹൈദരാബാദ്: ലാൻഡ് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനത്തിന്റെ എൻജിനില്‍ പക്ഷി ഇടിച്ചു. ഷംഷാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. 162 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ജയ്പൂരില്‍ നിന്നുള്ള ഇൻഡിഗോയുടെ 6 ഇ 816 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. തകരാറ് ഉടനടി തിരിച്ചറിഞ്ഞ പൈലറ്റ് വിമാനം നിയന്ത്രിച്ച് കൃത്യമായി ലാൻഡ് ചെയ്യുകയായിരുന്നു.
പൈലറ്റിന്റെ മനസാന്നിധ്യം മൂലമാണ് വൻ അപകടം ഒഴിവായത്. വലിയ ശബ്ദം ക്യാബിനുള്ളില്‍ കേട്ടുവെന്നും പിന്നാലെ വിമാനം വിറയ്ക്കാൻ ആരംഭിച്ചുവെന്നുമാണ് അപകടത്തേക്കുറിച്ച് യാത്രക്കാർ പ്രതികരിക്കുന്നത്. അപകടം കൂടാതെ ലാൻഡ് ചെയ്യിച്ച പൈലറ്റിനെ അഭിനന്ദനം കൊണ്ട് മൂടുകയാണ് യാത്രക്കാർ. സംഭവത്തില്‍ യാത്രക്കാർക്കോ വിമാന കമ്പനി ജീവനക്കാർക്കോ പരുക്കേറ്റിട്ടില്ല.
സംഭവത്തിന് പിന്നാലെ എയർപോർട്ട് അധികൃതർ റണ്‍വേയില്‍ പരിശോധന നടത്തി. സംഭവത്തെത്തുടർന്ന് വിമാനത്താവള അധികൃതർ റണ്‍വേ പരിശോധനകള്‍ നടത്തി. പക്ഷി ഇടിച്ചതിനെത്തുടർന്ന് ഇൻഡിഗോ വിമാനത്തിന് എന്തെങ്കിലും എഞ്ചിൻ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഒരു എഞ്ചിനീയറിംഗ് സംഘത്തെ വിന്യസിച്ചു. സാങ്കേതിക വിലയിരുത്തലിനായി വിമാനം ഹാംഗറിലേക്ക് മാറ്റി.
SUMMARY: Bird hits IndiGo flight’s engine during landing; major disaster averted