തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട് കണ്ണൂർ കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. മധ്യ ബംഗാൾ ഉൾക്കടലിന് മുകളിലായി രൂപംകൊണ്ട ശക്തിയേറിയ ന്യൂനമർദമാണ് മഴക്കിടയാക്കുന്നത്.
വരുന്ന രണ്ടു ദിവസം കൂടി മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മലയോര മേഖലയിലും തീരദേശത്ത് താമസിക്കുന്നവരും അതീവ ജാഗ്രത പുലര്‍ത്തണമെന്നുള്ള നിര്‍ദ്ദേശവുമുണ്ട്.
SUMMARY: It will rain in Kerala; Orange alert in four districts, Yellow alert in five districts