കണ്ണൂർ: കണ്ണൂരിൽ പിഎസ്‌സി പരീക്ഷയ്ക്കിടെ ഹെെടെക് കോപ്പിയടി. ഇന്ന് നടന്ന സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്കിടെയായിരുന്നു ക്യാമറയും ബ്ലൂടൂത്ത് ഹെഡ്സെറ്റും ഉപയോഗിച്ചുള്ള കോപ്പിയടി നടന്നത്. സംഭവത്തിൽ കണ്ണൂർ പെരളശ്ശേരി സ്വദേശി മുഹമ്മദ് സഹദിനെ പോലീസ് അറസ്റ്റ് ചെയ്തു. പയ്യാമ്പലം ഗേൾസ് ഹയർ സെക്കൻഡറി സർക്കാർ സ്കൂളില്‍ നടന്ന പരീക്ഷയിലാണ് സംഭവം.
പരീക്ഷ ആരംഭിച്ച് കുറച്ച് സമയം കഴിഞ്ഞപ്പോൾ തന്നെ ഉദ്യോഗസ്ഥർക്ക് ഇയാൾ കോപ്പിയടിക്കുന്നതായുള്ള സംശയം തോന്നുകയും ഉടൻ തന്നെ പോലീസിനെ അറിയിക്കുകയും ചെയ്തു. പി.എസ്.സി വിജിലൻസ് വിഭാഗം കോപ്പിയടി പിടിച്ചതിനെത്തുടർന്ന് ഉദ്യോഗാർഥി പരീക്ഷാ കേന്ദ്രത്തിൽനിന്നും ഇറങ്ങി ഓടുകയായിരുന്നു. പിന്നീട് ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടുകയായിരുന്നു. പ്രതി കോപ്പിയടിക്കാൻ ഉപയോഗിച്ച ക്യാമറയും കണ്ടെത്തി.
SUMMARY: High-tech plagiarism in PSC examination, police arrested a young man who ran away during the examination