ബെംഗളൂരു: കാവേരി ആരതിയും ദസറയും പ്രമാണിച്ച് മാണ്ഡ്യ ജില്ലയിലെ കൃഷ്ണരാജ സാഗറിലെ (കെആർഎസ്) ബൃന്ദാവൻ ഗാർഡനിലേക്കുള്ള പ്രവേശനഫീസും വാഹനടോളും ഒക്ടോബർ രണ്ടുവരെ ഒഴിവാക്കിയതായി ശ്രീരംഗപട്ടണ എംഎൽഎ രമേശ് ബാബു ബന്ദിസിദ്ദെ ഗൗഡ അറിയിച്ചു.
സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽനിന്നും പുറത്തുനിന്നുമുള്ള 8,000-ത്തിലധികം വിനോദസഞ്ചാരികൾ പ്രതീകാത്മക കാവേരി ആരതി കാണാൻ എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
SUMMARY: Kaveri Aarti, Dussehra; Entry to Brindavan Garden is free till October 2