ബെംഗളൂരു: മലപ്പുറം തിരൂരില്‍ നിന്നും കാണാതായ മലയാളി ബാലനെ കണ്ടെത്താനായി ബെംഗളൂരുവിൽ തിരച്ചിൽ ഊര്‍ജിതം. ചമ്രവട്ടം പുതുപ്പള്ളി നമ്പ്രം നീറ്റിയാട്ടിൽ സക്കീർ- സുബൈദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷാദിലി(15)നെയാണ് ഈ മാസം 22 മുതല്‍ നാട്ടില്‍ നിന്നും കാണാതായത്. തിരൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് കണ്ണൂർ- യശ്വന്ത്പുര എക്സ്പ്രസിൽ കയറി പിറ്റേദിവസം രാവിലെ യശ്വന്ത്പൂരിൽ ഇറങ്ങിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ബെംഗളൂരുവില്‍ തിരച്ചല്‍ നടത്തുന്നത്.
ഷാദില്‍ യശ്വന്ത്പുര റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്നതിന്റെയും പിന്നീട് യശ്വന്ത്പുര എപിഎംസി മാർക്കറ്റ് യാർഡിലൂടെ നടന്നുപോകുന്നതിന്റെയും സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ യശ്വന്ത്പുരയുടെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ തിരച്ചൽ നടക്കുന്നത്. ബെംഗളൂരുവിലെ വിവിധ മലയാളി കൂട്ടായ്മകള്‍ തിരച്ചിലിൽ പങ്കാളികളായിട്ടുണ്ട്. ഷാദിലിനെ കാണാതായതുമായി ബന്ധപ്പെട്ട് തിരൂർ പോലീസും നാട്ടുകാരില്‍ ചിലരും ബെംഗളൂരുവിലെത്തിയിട്ടുണ്ട്. യശ്വന്ത്പുര റെയിൽവേ പോലീസിലും സ്റ്റേഷൻ മാസ്റ്റർക്കും യശ്വന്ത്പുര പോലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്.
മുണ്ടും കറുത്ത ഷർട്ടുമാണ് സി.സി ടി.വി ദൃശ്യങ്ങളില്‍ നിന്നും പ്രകാരമുള്ള ഷാദിലിന്റെ വേഷം. ഷാദിലിനെ കുറിച്ച് വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 8861400250, 9544773169, 9656030780 നമ്പറുകളിലോ അറിയിക്കണം.
SUMMARY: Searching for malayali boy shadil in bengaluru