തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം രാജ്ഭവനില്‍ പ്രദർശിപ്പിച്ചതുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണറും തമ്മില്‍ രൂക്ഷമായ തർക്കം നിലനില്‍ക്കുന്നതിനിടെ, മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യമായി രാജ്ഭവനിലെത്തി. രാജ്ഭവൻ പ്രസിദ്ധീകരിക്കുന്ന ത്രൈമാസികയായ ‘രാജ്ഹംസി’ന്റെ പ്രകാശനചടങ്ങില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തിയത്.
ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച കാവിക്കൊടിയുള്ള ഭാരതാംബയുടെ ചിത്രം ചടങ്ങിന്റെ വേദിയില്‍ ഉണ്ടായിരുന്നില്ലെന്നത് ശ്രദ്ധേയമാണ്. ദേശീയ പതാക മാത്രമാണ് വേദിയില്‍ പ്രദർശിപ്പിച്ചിരുന്നത്. പ്രകാശനം ചെയ്ത മാസികയിലെ ഉള്ളടക്കത്തില്‍ വിയോജിപ്പുണ്ടെന്ന് മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 200 വ്യാഖ്യാനിച്ച ലേഖനത്തോടാണ് വിമര്‍ശനം.
എന്നാല്‍ മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് ഗവര്‍ണര്‍ മറുപടി പറഞ്ഞില്ല. മാസികയ്ക്ക് ഏറെ പ്രസക്തിയെന്നും മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. സര്‍ക്കാരില്‍ നിന്ന വ്യത്യസ്ത വീക്ഷണങ്ങള്‍ വന്നേക്കാം. ആ അഭിപ്രായങ്ങള്‍ സര്‍ക്കാരിന്റേതെന്ന് കരുതേണ്ട. വിരുദ്ധാഭിപ്രായങ്ങള്‍ സര്‍ക്കാരിനെ അലോസരപ്പെടുത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
SUMMARY: Chief Minister at Raj Bhavan amid disagreement; Bharatamba picture removed