ന്യൂഡൽഹി: പായ്‌വഞ്ചിയില്‍ 238 ദിവസം കൊണ്ട് ഭൂമി ചുറ്റിവന്ന മലയാളിയായ കെ.ദില്‍നയെയും തമിഴ്നാട്ടുകാരിയായ എ. രൂപയെയും മൻകീബാത്തില്‍ അഭിനന്ദിച്ച് പ്രധാന മന്ത്രി നരേന്ദ്രമോദി. ദൗത്യം പൂർത്തിയാക്കിയതിന്റെ വിശേഷങ്ങള്‍ ഇരുവരും പ്രധാനമന്ത്രിയുമായി പങ്കുവെച്ചു.
നാവികസേനയിലെ ലെഫ്റ്റനന്റ് കമാൻഡർമാരായ ഇരുവരുടെയും സാഹസിക യാത്ര നിരവധി സ്ത്രീകള്‍ക്ക് പ്രചോദനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആർഎസ്‌എസിന്റെ നൂറാം വാർഷികത്തില്‍ സംഘടനയുടെ പ്രവർത്തനങ്ങളെയും നരേന്ദ്രമോദി മൻ കി ബാത്തില്‍ പ്രശംസിച്ചു. ജിഎസ്ടി പരിഷ്കാരത്തെക്കുറിച്ചും അതില്‍ ജനങ്ങള്‍ക്ക് ലഭിച്ച ഗുണങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു.
ഉത്സവകാലത്ത് സ്വദേശി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കണമെന്നും ഗാന്ധിജയന്തി ദിനത്തില്‍ ഖാദി ഉല്‍പന്നങ്ങള്‍ വാങ്ങണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. അസമീസ് സംസ്കാരത്തിന്റെ തിളങ്ങുന്ന ഉദാഹരണമായിരുന്നു സുബീൻ ഗാർഗെന്നും അദ്ദേഹം പറഞ്ഞു.
SUMMARY: PM congratulates Dilna and Rupa for circumnavigating the world in a sailboat for 238 days