ബെംഗളൂരു: പൂജ അവധിയോട് അനുബന്ധിച്ചുള്ള യാത്ര തിരക്ക് പരിഗണിച്ച് യശ്വന്ത്പുരയിൽ നിന്നും മംഗളൂരു ജംഗ്ഷനിലേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഇരുവശങ്ങളിലേക്കുമായി ഓരോ ട്രിപ്പുകളാണ് നടത്തുക.
യശ്വന്ത്പുര- മംഗളൂരു ജംഗ്ഷൻ (06217) ഒക്ടോബർ രണ്ടിന് വ്യാഴാഴ്ച രാത്രി 11.55 യശ്വന്ത്പുരയിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 11. 15ന് മംഗളൂരു ജംഗ്ഷനിൽ എത്തിച്ചേരും. ഒക്ടോബർ മൂന്നിന് ഉച്ചക്ക് 2.35 ന് മംഗളൂരു ജംഗ്ഷനിൽ നിന്നും മടങ്ങുന്ന ട്രെയിന്‍ അന്നേദിവസം രാത്രി 11.30ന് യശ്വന്ത്പുരയിലേക്ക് എത്തിച്ചേരും. കുനിഗല്‍, ചെന്നരായപട്ടണ, ഹാസൻ, സക്ലേഷ്പുര, സുബ്രഹ്മണ്യ റോഡ്, പുത്തൂർ, ബണ്ട്വാള എന്നിവയാണ് ഇരുവശങ്ങളിലേക്കുമുള്ള സ്റ്റോപ്പുകള്‍.
SUMMARY: Puja holiday: Special train from Yeswantpura to Mangaluru