ബെംഗളൂരു: മെട്രോ പാളത്തിലേക്ക് ചാടിയയാളെ ജീവനക്കാർചേർന്ന് രക്ഷപ്പെടുത്തി. മജസ്റ്റിക് നാദപ്രഭു കെംപെഗൗഡ ഇന്റര്‍ ചെയ്ഞ്ച് മെട്രോ സ്റ്റേഷനിൽ ശനിയാഴ്ച വൈകീട്ട് 3.17-നാണ് സംഭവം. സ്റ്റേഷനിലെ മൂന്നാമത്തെ പ്ലാറ്റ്‌ഫോമിൽ മാധവാര-സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് റൂട്ടിൽ സർവീസ് നടത്തുന്ന പാളത്തിലേക്കാണ് ഇയാള്‍ ചാടിയത്.
സുരക്ഷാ ജീവനക്കാർ ഇടപെട്ട് പാളത്തിലെ വൈദ്യുതി ലൈനിലെ വൈദ്യുതിപ്രവാഹം വിച്ഛേദിപ്പിച്ചു. തുടർന്ന് ഇയാളെ പുറത്തെടുത്ത് വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടർന്ന് . ഗ്രീന്‍ ലൈനില്‍ അരമണിക്കൂർ സമയം മെട്രോ സർവീസ് മുടങ്ങി. നാഗവാര മുതല്‍ രാജാജിനഗര്‍ വരെയും, നാഷണല്‍ കോളേജ് മുതല്‍ സില്‍ക്ക് ഇന്‍സ്റ്റിട്ട്യൂട്ട് വരെയുമായി സര്‍വീസ് അരമണിക്കൂര്‍ നേരത്തേക്ക് പരിമിതപ്പെടുത്തി.
SUMMARY: Passenger jumped onto metro tracks; rescued by staff