ബെംഗളൂരു: കാൽനടയായി ക്ഷേത്രത്തിലേക്ക് പൊയ്‌ക്കൊണ്ടിരുന്ന തീർഥാടക സംഘത്തിന് ഇടയിലേക്ക് നിയന്ത്രണംവിട്ട ബസ് പാഞ്ഞുകയറി മൂന്നുപേർ മരിച്ചു. കൊപ്പാൾ ജില്ലയിൽ കുക്കൻപള്ളി ഗ്രാമത്തിലുണ്ടായ അപകടത്തിൽ ഗദഗ് ജില്ലയിൽ നിന്നുള്ള അന്നപൂർണ(40), പ്രകാശ്(25), ശരണപ്പ(19) എന്നിവരാണ് മരിച്ചത്. പൗർണമിദിനത്തോടനുബന്ധിച്ച് കൊപ്പാൾ ഹുലിഗമ്മാദേവി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ തീർഥാടകസംഘത്തിലുള്ളവരായിരുന്നു ഇവർ. നാലുപേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
SUMMARY: Out of control bus ploughs into pilgrims; three dead

നിയന്ത്രണംവിട്ട ബസ് തീർഥാടകർക്കിടയിലേക്ക് പാഞ്ഞുകയറി; മൂന്നു മരണം
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories