ബെംഗളൂരു: വാഹന പാര്‍ക്കിംഗ് തര്‍ക്കത്തിന്റെ പേരില്‍ പാല്‍ കടയില്‍ കയറി ഉടമയെ ആക്രമിച്ച കേസില്‍ ഹെബ്ബഗോഡി പോലീസ് ബീഹാര്‍ സ്വദേശിയായ തരുണ്‍ ചൗധരി (36) എന്ന യുവാവിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ ബെംഗളൂരുവില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തിയാണെന്ന് പോലീസ് അറിയിച്ചു. ഒക്ടോബര്‍ ഒമ്പതിന് രാത്രി 10 മണിയോടെയാണ് സംഭവം. ഇലക്ട്രോണിക്‌സ് സിറ്റിയില്‍ പാല്‍ കട നടത്തുന്ന ഗോപാലും ഭാര്യയുമാണ് അക്രമത്തിനിരയായത്.
#Bengaluru: Electronics City police arrested ROWDY Tarun Chaudhary, who hails from Bihar, for attacking a milk parlour owner in front the latter’s wife and kid for not facilitating parking when he arrived. He also kicks his own bodyguards for not scaring people.@timesofindia pic.twitter.com/ozXf1EZDdk
— TOI Bengaluru (@TOIBengaluru) October 12, 2025
രണ്ട് അംഗരക്ഷകര്‍ക്കൊപ്പം വാഹനത്തിന് കടയുടെ മുന്നിലെത്തിയ ചൗധരി കാര്‍ നിര്‍ത്തിയിടാന്‍ സ്ഥലമില്ലാത്തതിനെ തുടര്‍ന്ന് പ്രകോപിതനായി. തുടര്‍ന്ന് രണ്ട് അംഗരക്ഷകര്‍ക്കൊപ്പം കടയില്‍ കയറി ഗോപാലിനെ ആക്രമിച്ചു. അക്രമം തടയാന്‍ ശ്രമിച്ചപ്പോള്‍ ഗോപാലിന്റെ ഭാര്യയേയും ആക്രമിച്ചു. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
SUMMARY: Bihar native arrested for assaulting shopkeeper and his wife in Bengaluru over parking dispute